Connect with us

Hi, what are you looking for?

Latest News

മണി സാർ റിയലിസ്റ്റിക്കാണ്..! മാസ് ആയി ഉണ്ടയുടെ ട്രെയിലർ.

നിരവധി പോലീസ് കഥകളും കഥാപാത്രങ്ങളും കണ്ടവരാണ് മലയാളി പ്രേക്ഷകർ. മമ്മൂട്ടി തന്നെ നിരവധി തവണ പോലീസ് യൂണിഫോമിട്ടു പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുമുണ്ട്.
മലയാള സിനിമയിൽ പോലീസ് വേഷങ്ങളുടെ അവസാനവാക്ക് എന്നുതന്നെ മമ്മൂട്ടിയെ വിശേഷിപ്പിക്കാം. വ്യത്യസ്തമായ നിരവധി പോലീസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു കൈയടി വാങ്ങിയ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഉണ്ട’യിലെ പോലീസ് വേഷം ഇതുവരെയുള്ള പോലീസ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം ‘ഉണ്ട’യിലെ എസ് ഐ മണിസാർ ശരിക്കും റിയാലിസ്റ്റിക്കാണ് എന്നതാണ്.
അമാനുഷികരായ പോലീസ് കഥാപാത്രങ്ങളെ കണ്ടു ത്രില്ലടിച്ച പ്രേക്ഷകർക്ക്  പക്ഷെ തീർത്തും  റിയലിസ്റ്റിക്കായ ഈ മണി സാർ നൽകുന്ന അനുഭവം തികച്ചും വ്യത്യസ്തമാകും എന്നു തന്നെയാണ് ഉണ്ടയുടെ ട്രെയിലർ നൽകുന്ന സൂചന.  അതുതന്നെയാകും  ഈ സിനിമയുടെ ഏറ്റവും വലിയ ഫ്രഷ്നസ്സും. ഒപ്പം നമ്മൾ ഇതുവരെ കണ്ടു പരിചയമില്ലാത്ത കഥാപശ്ചാത്തലവും കഥാസന്ദർഭങ്ങളും പുതുമയുള്ള അവതരണവും കൊണ്ട് തികച്ചും പുതുമയാർന്ന ഒരു കാഴ്ച്ചാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സിനിമയാകും  ഉണ്ടയും മമ്മൂട്ടിയുടെ എസ് ഐ മണിസാറും എന്ന് ട്രെയിലർ സാക്ഷ്യപ്പെടുത്തുന്നു.


ഒൻപതു  മണിക്കൂറിനുള്ളിൽ അഞ്ചു ലക്ഷം കാഴ്ചക്കാരുമായി ട്രയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ കുതിക്കുകയാണ്. പ്രേക്ഷകരും മീഡിയകളും ഒരുപോലെ മികച്ചത് എന്ന് സാക്ഷ്യപെടുത്തുന്ന ട്രെയിലർ സിനിമയുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ്. 

2019-ൽ തെന്നിന്ത്യൻ സിനിമയെ തന്നെ വിസ്മയിപ്പിച്ചുകൊണ്ടാണ് മമ്മൂട്ടി തുടങ്ങിയത്. തമിഴിൽ പേരൻപിലെ അമുദവനായും തെലുങ്കിൽ യാത്രയിലെ വൈ എസ് ആർ ആയും മലയാളത്തിൽ മധുരരാജയിലെ രാജയായും ക്ലാസ് ആയും മാസ് ആയും നമ്മെ വിസ്മയിപ്പിച്ച മമ്മൂട്ടി റിയലിസ്റ്റിക്കായ കഥാപാത്രവുമായി  പ്രേക്ഷകഹൃദയങ്ങൾ കീഴടക്കാൻ എത്തുകയാണ്. 
ഛത്തീസ്‌ഗഡ് സംസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നും ഒരു സംഘം പോലീസുകാർ എസ്.ഐ. മണികണ്ഠൻ്റെ നേതൃത്വത്തിൽ പുറപ്പെടുന്നു. നക്സൽ ഭീഷണി നിലനിൽക്കുന്ന ഇവിടേക്കുള്ള ഇവരുടെ യാത്രയും അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് ‘ഉണ്ട’ പറയുന്നത്. റിയാലിസ്റ്റിക്കായ കഥയും കഥാപാത്രങ്ങളും പശ്ചാത്തലവുമായി  ത്രില്ലർ മൂഡിലൊരുക്കുന്ന ചിത്രത്തിൽ രസകരമായ നിരവധി സന്ദർഭങ്ങളുമുണ്ട്.

അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന ഉണ്ട ജൂൺ 14-ന് തിയേറ്ററുകളിൽ എത്തും. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Film News

16 വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരിസിന്റെ അഞ്ചാം ഭാഗമായ ‘CBI -5, THE BRAIN’ എത്തുമ്പോൾ അതിന്റെ ഭാഗമായി അതുല്യ നടൻ ജഗതി ശ്രീകുമാറും. അദ്ദേഹം...

Film News

നടനും എഴുത്തുകാരനും സംവിധായകനുമായ പി.ബാലചന്ദ്രന്‍(70) അന്തരിച്ചു.എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു പി.ബാലചന്ദ്രന്‍. നാടകങ്ങൾ സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം കലാരംഗത്ത് കൂടുതൽ സജീവമായത്.ഒരു മധ്യവേനൽ...

Flash Back

അന്യഭാഷകളിൽ മമ്മൂട്ടിയോളം തിളങ്ങിയ മറ്റൊരു അഭിനേതാവ് വേറെയില്ല. ഭാഷയും ദേശവും കടന്ന് മമ്മൂട്ടി കഥാപാത്രങ്ങൾ ജനഹൃദയങ്ങൾ കീഴടക്കുന്നതിന് ചലച്ചിത്ര ലോകം പല തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മലയാളത്തിലെ വിഖ്യാത സംവിധായകരുടെയും എഴുത്തുകാരുടേയും സിനിമകളിൽ...

Latest News

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. ‘ബിഗ് ബി’ എന്ന എക്കാലത്തെയും മികച്ച സ്റ്റൈലിഷ് എന്റർടൈനറിന്റെ തുടർച്ചയായി എത്തുന്ന ബിലാലിന് മുൻപ് മമ്മൂട്ടിയും അമൽനീരദും ഒരുമിക്കുന്ന ‘ഭീഷ്മപർവം’ മലയാള...