Connect with us

Hi, what are you looking for?

Fans Corner

വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോഴും മനസ്സിൽ മുഴുവനും  ഇക്ക എന്ന വിസ്മയം ആയിരുന്നു..!

2003-ൽ ആലപ്പുഴയിൽ സംസഥാന സ്കൂൾ കലോത്സവം നടക്കുന്ന സമയം… ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുന്നു… അത്യാവശ്യം പൊക്കവും വണ്ണവും ഒക്കെ ഉള്ളതിനാൽ NCC ൽ ഒക്കെ ഉണ്ടായിരുന്നു… LEO തേർട്ടീന്ത് സ്കൂളിലാണ് പഠിക്കുന്നത്..
സ്കൂളിന്റെ അടുത്ത് തന്നെയാണ് സംവിധായകൻ ഫാസിൽ( ഫാചിക്ക)യുടെ വീട്… സ്കൂൾ കലോത്സവത്തിന് NCC ഡ്യൂട്ടി ഉള്ളത് കൊണ്ട് രാവിലെ 8 മണിക്ക് തന്നെ സ്കൂളിൽ എത്തണം… ബാഗും യൂണിഫോമും ഒക്കെ തോളിൽ കയറ്റി സ്കൂൾ എത്താറായപ്പോൾ ആണ് ഫാചിക്കയുടെ വീടിന്റെ മുന്നിൽ ആൾക്കൂട്ടവും തിരക്കും കണ്ടത്… വണ്ടികളൊക്കെ കണ്ടപ്പോൾ തന്നെ ഷൂട്ടിംഗ് ആണെന്ന് മനസിലായി… വീടിന്റെ മുന്നിൽ ചെന്ന് പ്രൊഡക്ഷൻ ടീമിന്റെ വണ്ടിയിലെ ക്രോണിക് ബാച്ചിലർ എന്നെഴുതിയ സ്റ്റിക്കറിൽ ഇക്കയുടെ മുഖം കണ്ടതും മനസ്സിൽ ഒരായിരം ലഡ്ഡു ഒരുമിച്ച് പൊട്ടി…. പടച്ചവനെ ഇത് ഇപ്പോൾ ഈ മനുഷ്യനെ എങ്ങനെയാ ഒന്ന് കാണുക… വീടിനകത്തേക്ക് ആണെങ്കിൽ നോക്കാൻ പോലും സമ്മതിക്കുന്നില്ല…. അപ്പോഴാണ് ഫാചിക്കയുടെ വീടിനടുത്തുള്ള മറ്റൊരു വീടിന്റെ ടെറസിൽ നിന്നും മമ്മൂക്ക എന്നുള്ള വിളികൾ കേട്ടത്…. പിന്നെ ഒന്നും നോക്കിയില്ല കണ്ണും പൂട്ടി ഗേറ്റിലൂടെ ചാടി വലിഞ്ഞു കയറി അതിന്റെ മുകളിലേക്ക്…. മുകേഷേട്ടൻ, ഹരി ശ്രീ അശോകേട്ടൻ, ഇന്നസെന്റേട്ടൻ ഇവരെയൊക്കെ കണ്ടു ആദ്യമായി…. പക്ഷേ എന്റെ മനസ്സ് തൃപ്തി ആകണമെങ്കിൽ ആ മനുഷ്യൻ തന്നെ  വരണമായിരുന്നു…
ക്ഷമയുടെ നെല്ലിപ്പലകക്ക് വിരാമം ഇട്ടുകൊണ്ട് ചുവപ്പും വെള്ളയും കളംകളം ഷർട്ട്‌ ഇട്ടുകൊണ്ട്(സിനിമയിലെ ക്‌ളൈമാക്‌സിനു മുൻപുള്ള  costume ) വീടിനകത്തു നിന്നും ഇക്ക ഇറങ്ങി വന്നതും കൂടി നിന്ന എല്ലാവരും കൂടി മമ്മൂക്ക എന്നുള്ള വിളിയും ഒരുമിച്ചായിരുന്നു…. ആ നിമിഷം എന്റ സാറേ…. ആദ്യമായി ഇക്കയെ കണ്ട ത്രില്ലിൽ അങ്ങനെ ആ വിസ്മയത്തെ നോക്കി നിന്നു… ഞങ്ങളുടെ ബഹളം കേട്ട് കയ്യും വീശി കാണിച്ച് ഇക്ക  ക്യാമറയുടെ മുന്നിലേക്ക് പോയി… വീടിന്റെ ഉടമസ്ഥൻ തല്ലാൻ വടി എടുത്തപ്പോൾ പിന്നെ നിവർത്തിയില്ലാതെ ആ പാവത്തിനെയും പ്രാകി കൊണ്ട് അവിടുന്ന് ഇറങ്ങി സ്കൂളിലേക്ക് ഓടി… 9 മണി കഴിഞ്ഞു.. ആഹാ അന്തസ്സ്…. എല്ലാം ശുഭം… വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോഴും മനസ്സിൽ മുഴുവനും  ഇക്ക എന്ന വിസ്മയം ആയിരുന്നു…!

Name :Haseeb
Place: alappuzha
Working:Oman

India:+91 9656992361
Oman+968 79331230

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles