ലോക്ക്ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന യുവാവിന് സഹായ ഹസ്തവുമായി മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ (MFWAI) സൗദി അറേബ്യൻ ഘടകം.
ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടു ബുദ്ധിമുട്ടിലായ എറണാകുളം ജില്ലയിലെ പള്ളുരുത്തി പെരുമ്പടപ്പ് വജന മടം സ്വദേശിയായ യുവാവിന് ആശ്വാസമായി, മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ (MFWAI) സൗദി അറേബ്യൻ ഘടകം രംഗത്തെത്തി.
ഓട്ടോറിക്ഷ ഡ്രൈവർ ആയ ഷക്കീർ റഷീദ് എന്ന യുവാവ് ആണ് ലോക്ക്ഡൗൺ മൂലം വീടിന്റെ വാടക അടക്കാൻ നിര്വഹമില്ലാതെ ബുദ്ധിമുട്ടിയത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിന് കമന്റ് എന്ന നിലയിൽ ആണ് ഈ വാർത്ത പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപെട്ട MFWAI സൗദി അറേബ്യ ചാപ്റ്ററിന്റെ നേതൃത്വം ഈ വിഷയം ഏറ്റെടുക്കുകയും, 3 മാസത്തെ വാടക കുടിശ്ശിക അടച്ചു വീടുവാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനു മുമ്പും ഇതുപോലെ യുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ ഈ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്