മമ്മൂക്കയ ഞാൻ ആദ്യമായ് കണ്ടത് തിരുവനന്തപുരം പൂജപ്പുര ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റലിൽ വച്ചാണ്ഷൂ. ട്ടിംഗ് ഈ തണുത്ത വെളുപ്പാൻ കാലത്ത് നൈറ്റ് ക്ലൈമാക്സ് സീൻ ഷൂട്ടിംഗ് മുരളി സാറിന്റെ വിടായിട്ടായിരുന്നു ഹോസ്പിറ്റൽ.ഗേറ്റിനു മുന്നിൽ മമ്മൂക്കയും ലാലു അലക്സും ആക്ഷൻ എന്ന് ജോഷി സാർ പറഞ്ഞപ്പോൾ മമ്മൂക്കയും ലാലു അലക്സും സെക്യൂരിറ്റി യോട് ഗേറ്റ് തുറക്കാൻ പറഞ്ഞ് അകത്ത് കയറുന്ന സീൻ ഷൂട്ടിംഗിന്റെ ഇടവേളയിൽ മമ്മൂക്ക ലാലു അലക്സിന്റെ മീശ പിടിച്ച് മുറുക്കുന്നത് ഓർമ്മയുണ്ട് അന്ന് ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്നു അച്ഛനാണ് മമ്മൂക്ക പൂജപ്പുര ഷൂട്ടിംഗിന് വന്നിട്ടുണ്ട് എന്ന് പറഞ്ഞ് എന്നേയും അനിയനേയും കാണാൻ കൊണ്ടുപോയത് ആദ്യമായ് മമ്മൂക്കയേ കണ്ട ഓർമ്മ..മമ്മൂക്കയ ഞാൻ ആദ്യമായ് കണ്ടത് തിരുവനന്തപുരം പൂജപ്പുര ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റലിൽ ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ വച്ചാണ്. നൈറ്റ് ക്ലൈമാക്സ് സീൻ ഷൂട്ടിംഗ് ആയിരുന്നു അന്ന്. മുരളി സാറിന്റെ വീടായിട്ടായിരുന്നു ഹോസ്പിറ്റൽ. ഗേറ്റിനു മുന്നിൽ മമ്മൂക്കയും ലാലു അലക്സും ആക്ഷൻ എന്ന് ജോഷി സാർ പറഞ്ഞപ്പോൾ മമ്മൂക്കയും ലാലു അലക്സും സെക്യൂരിറ്റിയോട് ഗേറ്റ് തുറക്കാൻ പറഞ്ഞ് അകത്ത് കയറുന്ന സീൻ. ഷൂട്ടിംഗിന്റെ ഇടവേളയിൽ മമ്മൂക്ക ലാലു അലക്സിന്റെ മീശ പിടിച്ച് പിരിക്കുന്നത് ഓർമ്മയുണ്ട്. അന്ന് ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. അച്ഛനാണ് മമ്മൂക്ക പൂജപ്പുര ഷൂട്ടിംഗിന് വന്നിട്ടുണ്ട് എന്ന് പറഞ്ഞ് എന്നേയും അനിയനേയും കാണാൻ കൊണ്ടുപോയത്. ആദ്യമായ് മമ്മൂക്കയേ കണ്ട ഓർമ്മ.!
പ്രകാശ് പൂജപ്പുര
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ഞാൻ ആദ്യമായി മമ്മൂക്കയെ കാണുന്നത് എന്റെ 16 വയസു പ്രായം ഉള്ളപ്പോൾ ആണെന്ന് തോന്നുന്നു.. ‘ഓർമ്മകൾ ഉണ്ടായിരിക്കണം’.. ആ സിനിമയുടെ ഷൂട്ടിങ് ലോക്കഷൻ എന്റെ നാട് കോഴിക്കോട് ജില്ലയിലെ മുക്കം തേക്കുംകുറ്റി ആയിരുന്നു. അന്നാണ് ആദ്യമായി ഇക്കയെ കാണുന്നത് കുറെ ദൂരെ നിന്ന് ഒരു നോക്ക് കണ്ടു….. പിന്നീട് ഒരിക്കൽ പോലും എനിക്ക് കാണാൻ സാധിച്ചില്ല ഒരുപാട് ഇഷ്ടവും ആരാധനയും ഉള്ളത് കൊണ്ടാകും കാണാൻ സാധിക്കാതെ പോയത് പിന്നെ എന്നെ പോലുള്ളവർ കാണാൻ പോയാൽ തന്നെ ഇക്കാക്ക് ബുദ്ധിമുട്ട് ആകുമോ എന്നുള്ള പേടിയും ഉണ്ട് കാണാനുള്ള സാഹചര്യം അതും കിട്ടണമല്ലോ… എന്നെങ്കിലും ഒരിക്കൽ അടുത്ത് കാണാനും ഒന്ന് മിണ്ടാനും സാധിക്കും എന്നൊരു വിശ്വാസം ഉണ്ട്.. സാധിച്ചില്ലേലുംഇക്കയുടെ എല്ലാ സിനിമയും കണ്ടിട്ടുണ്ട്…ഇക്കയുടെ 350+cinima ഇതുവരെ കണ്ടിട്ടുണ്ട്.. ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട സിനിമ (അമരം 36 പ്രാവശ്യം, ഒരു വടക്കൻ വീരഗാഥ 32പ്രാവശ്യം…) ഒരുപാട് ഇഷ്ടം മാത്രം.. മമ്മൂക്ക.
സുധീർ വട്ടപ്പറമ്പിൽ
തേക്കുംകുറ്റി, കോഴിക്കോട്
