Connect with us

Hi, what are you looking for?

Latest News

‘സാമ്രാജ്യത്തിലെ മമ്മൂട്ടിയുടെ പെർഫോമൻസിന്റെ പകുതി പോലും തന്നെക്കൊണ്ട് സാധിക്കില്ലെന്ന് ബച്ചൻ ‘

പ്രേക്ഷകരെ ആദ്യാവസാനം  ത്രസിപ്പിക്കുന്ന അധോലോക  കഥയ്‌ക്കൊപ്പം ഹൃദയസ്പര്‍ശിയായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ  ജോമോൻ ഒരുക്കിയ ചിത്രമായിരുന്നു ‘സാമ്രാജ്യം’. മമ്മൂട്ടിയുടെ അലക്സാണ്ടർ എന്ന സ്റ്റൈലിഷ് ഡോൺ കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.  സാമ്രാജ്യം ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ അമിതാഭ് ബച്ചന് ആഗ്രഹം ഉണ്ടായിരുന്നു എന്നും അദ്ദേഹവുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയിരുന്നതായും സംവിധായകൻ ജോമോൻ പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത മറ്റൊരു മെഗാ ഹിറ്റായിരുന്ന ‘ജാക്പോട്ട്’  റിലീസ് ആയതിന്റെ ഇരുപത്തി ഏഴാം വാർഷികത്തോടനുബന്ധിച്ച് മമ്മൂട്ടി ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജോമോൻ ഈ വിവരം പങ്കുവെച്ചത്.

മമ്മൂട്ടി അവതരിപ്പിച്ച ശൈലിയിൽ  അലക്സാണ്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് സാധിക്കില്ല എന്നും മമ്മൂട്ടിയുടെ അലക്‌സാണ്ടറിന്റെ അൻപത് ശതമാനം പോലും തന്നെക്കൊണ്ട് അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയില്ലെന്നും  അമിതാഭ് ബച്ചൻ അമിതാഭ് ബച്ചൻ തുറന്നുപറഞ്ഞതായി ജോമോൻ സൂചിപ്പിച്ചു. ജാക്പോട്ട്, സാമ്രാജ്യം എന്നീ  സിനിമകളെക്കുറിച്ചുള്ള  ഓർമകളും മമ്മൂട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ചുമൊക്കെ ജോമോൻ അഭിമുഖത്തിൽ സംസാരിക്കുന്നു. മമ്മൂട്ടിയുമായി ഒരു പുതിയ സിനിമ പ്ലാൻ ചെയ്യുന്നതായും ജോമോൻ പറഞ്ഞു

അഭിമുഖത്തിന്റെ പൂർണ രൂപം:

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A