“എടാ മമ്മൂട്ടി വരാന്ന് പറഞ്ഞിണ്ട്. ഞാൻ മരിച്ച് കഴിഞ്ഞാല്.. ഞാൻ മമ്മൂട്ടിയോട് പറഞ്ഞിട്ടണ്ട്..”
അനശ്വര നടൻ മാള അരവിന്ദൻ സ്വസിദ്ധമായ ശൈലിയിൽ മകനോട് പറഞ്ഞ വാക്കുകളാണിത്. മാള അരവിന്ദന് ആഴമേറിയ സൗഹൃദമായിരുന്നു മമ്മൂട്ടിയുമായിട്ടുണ്ടായിരുന്നത്. മരിക്കുന്നതിന് ഒരുവർഷം മുമ്പ് മാളയിൽ വച്ച് നടന്ന ‘മാള ഫെസ്റ്റ്’ എന്ന പരിപാടിയിൽ മാളച്ചേട്ടനെ ആദരിച്ച് പുരസ്കാരം നൽകാൻ മമ്മൂട്ടി നേരിട്ടെത്തിയിരുന്നു. അവസാന കാലത്ത് പ്രമേഹം ഉൾപടെ ഒരുപാട് അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹം ഭക്ഷണ നിയന്ത്രണത്തിൽ ഒട്ടും ശ്രദ്ധ കൊടുത്തിരുന്നില്ല.
വലിയ ഭക്ഷണപ്രിയനായിരുന്ന അദ്ദേഹത്തോട് ഇത് പറയുമ്പോൾ അദ്ദേഹം മകനോട് തിരിച്ചു പറഞ്ഞിരുന്ന മറുപടിയായിരുന്നു, താൻ മരിച്ചാൽ മമ്മൂട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന്. ഭക്ഷണം നിയന്ത്രിക്കാൻ പറയുമ്പോൾ തിരിച്ചു പറഞ്ഞിരുന്ന ഒരു ബന്ധവുമില്ലാത്ത ആ മറുപടിയുടെ പൊരുൾ തനിക്കന്ന് മനസിലായില്ലെന്ന് മകൻ കിഷോർ പറയുന്നു.
എന്നാൽ, മാള അരവിന്ദന്റെ മരണസമയത്ത് ദുബായിൽ ആയിരുന്നിട്ടും അന്ത്യാഞ്ജലി അർപ്പിക്കാൻ മമ്മൂട്ടിയെത്തി. അതും പറഞ്ഞ സമയത്തിനും മുമ്പേ..!! സംസ്കാര ചടങ്ങുകൾ തീർന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്..!! തനിക്കത് അവർ തമ്മിലുള്ള വലിയൊരു ആത്മബന്ധമായിട്ടാണ് മനസിലാക്കാനായത് എന്ന് മാളച്ചേട്ടന്റെ മകൻ കിഷോർ പറയുന്നു..
(Crtsy : Rafeek Rijen)
Video Link-
(From 15.00mins–>)