Connect with us

Hi, what are you looking for?

Times Special

കാഴ്ചയിലെ മാധവനാണ് മാത്യു ടി തോമസിന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന മമ്മൂട്ടി കഥാപാത്രം

2004-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ബ്ലസി സംവിധാനം ചെയ്ത കാഴ്ച. നിരവധി നവാഗത സംവിധായകരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ മമ്മൂട്ടിയുടെ മറ്റൊരു സംഭാവന. വലിയ പ്രതീക്ഷകൾ ഇല്ലാതെ എത്തി പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ച ചിത്രം ബോക്സ്ഓഫീസിൽ വൻ വിജയമായി മാറി. 2004 ലെ ഓണക്കാലത്താണ് കാഴ്ച തിയേറ്ററുകളിൽ എത്തുന്നത്.
ഫിലിം ഓപ്പറേറ്റർ ആയ മാധവൻ എന്ന കഥാപാത്രത്തെ മമ്മൂട്ടി അനശ്വരമാക്കി.

ആലപ്പുഴയിലെ ഒരു സാധാരണക്കാരനായ മാധവൻ ഉത്സവങ്ങൾക്കും മറ്റും സിനിമകൾ പ്രദർശിപ്പിക്കുന്ന ഒരു ഫിലിം ഓപ്പറേറ്റർ ആണ്.
ഗുജറാത്ത്‌ ഭൂകമ്പത്തിൽ എല്ലാവരെയും നഷ്ടപ്പെട്ട ഒരു ബാലൻ മാധവന്റെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക് കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ബ്ലസി വളരെ തീവ്രമായും ഹൃദയസ്പർശിയായും ചിത്രീകരിച്ചത്. മാധവനും ബാലനും തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. മാധവനായുള്ള മമ്മൂട്ടിയുടെ പരകായപ്രവേശം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രേക്ഷരുടെ ഉള്ളുലക്കും വീതം മമ്മൂട്ടി ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു. മാധവനിലൂടെ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തി.

2004 ലെ മികച്ച നടനുള്ള പുരസ്‌കാരം അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുദാനന്ദനിൽ നിന്നും മമ്മൂട്ടി ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം )

കാഴ്ചയിലെ ഈ മാധവനാണ് തന്റെ ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി കഥാപാത്രമായി മുൻ ഗതാഗത വകുപ്പ് മന്ത്രി മാത്യു ടി തോമസ് തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ വാക്കുകൾ :

മാത്യു ടി തോമസ്

സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ യാഥാർഥ്യം ചോർന്നുപോകാതെ അവതരിപ്പിക്കുവാൻ കഴിഞ്ഞ സിനിമയാണ് കാഴ്ച. സിനിമയിൽ തനിക്കുണ്ടായിരുന്ന ഗ്ലാമറിന്റെ മുഖം മൂടി വലിച്ചുകീറി ഒരു സാധാരണ മനുഷ്യനായി മാറുവാൻ മമ്മൂട്ടിയെന്ന അഭിനയ പ്രതിഭയ്ക്ക് കഴിഞ്ഞു. ബാലൻ മാഷിനും അച്ചൂട്ടിയ്ക്കും ബഷീറിനും മാടയ്ക്കും മുൻപേ മാധവൻ കടന്നുവന്നത് ഒരുപക്ഷേ എന്റെ സ്വകാര്യ വിവേചനം കൊണ്ടാകാം. കാഴ്ചയുടെ സംവിധായകൻ ബ്ലസ്സി എന്റെ സുഹൃത്തും സഹപാഠിയുമാണ്!

തയ്യാറാക്കിയത് : വി ആർ ശങ്കർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A