Connect with us

Hi, what are you looking for?

Times Special

‘പുട്ടുറുമീസായി മമ്മൂട്ടി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു ‘

പ്രേക്ഷകമനസ്സിൽ ഇന്നും ഒരു നൊമ്പരമായി നിലകൊള്ളുന്ന കഥാപാത്രമാണ് സൂര്യമനസത്തിലെ പുട്ടുറുമീസ്. മമ്മൂട്ടി എന്ന അഭിനേതാവിന്റെ തികച്ചും വേറിട്ടൊരു മുഖവും വ്യത്യസ്തമായ അഭിനയശൈലിയുമായി പ്രേക്ഷക
ഹൃദയം കവർന്ന പുട്ടുറുമീസ്, മേക്കപ്പിലൂടെ വരുത്തുന്ന രൂപ മാറ്റങ്ങൾക്കപ്പുറം ഒരു കഥാപാത്രമായി എങ്ങനെ പരകായപ്രവേശം നടത്താം എന്നൊരു പാഠപുസ്തകം കൂടിയാണ് സൂര്യമനസത്തിലെ മന്ദബുദ്ധിയായ കഥാപാത്രം.

ആറു വയസ്സുകാരന്റെ ബിദ്ധിയും അറുപതുകാരന്റെ ശക്തിയുമുള്ള പുട്ടുറുമീസ്… അമ്മയും അവനും മാത്രമുള്ള ഒരു ലോകമായിരുന്നു അവന്റേത്. അമ്മയെ സ്വന്തം ജീവനേക്കാളുപരി സ്നേഹിച്ച അവന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചിലർ അവരുടെ ജീവിതതാളം തന്നെ തെറ്റിക്കുന്നു.

വിജി തമ്പി സംവിധാനം ചെയ്ത സൂര്യമാനസം ബോക്സോഫീസിലും മികച്ച  വിജയം നേടി.

മമ്മൂട്ടിയെയും മമ്മൂട്ടി ചിത്രങ്ങളെയും ഇഷ്ടപ്പെടുന്ന മുൻ തൊഴിൽ വകുപ്പ് മന്ത്രി പി കെ ഗുരുദാസന്റെ  പ്രിയപ്പെട്ട മമ്മൂട്ടി കഥാപാത്രങ്ങളിൽ പ്രഥമ സ്ഥാനം സൂര്യമനസത്തിലെ പുട്ടുറുമീസിനാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ :

മുതലാളി വർഗ്ഗത്തിന്റെ സാമൂഹിക ചൂഷണത്തിനെതിരെ പ്രതികരിക്കുന്ന തൊഴിലാളി നേതാവായ ബുദ്ധിവികസിക്കാത്ത കഥാപാത്രം. വഴിതെറ്റിയ ചിന്താഗതികളൊന്നുമില്ല. തികച്ചും മറ്റുള്ളവരെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം. അനീതിയോടും അധർമ്മത്തോടും പോരാടുമ്പോഴും ആരോടും വിരോധമില്ലാത്ത സഹിഷ്ണുതാമനോഭാവമുള്ള പുട്ടുറുമീസായി സത്യത്തിൽ മമ്മൂട്ടി അഭിനയിക്കുകയല്ല, മറിച്ചു ജീവിക്കുകയാണ് ചെയ്തത്.

തയ്യാറാക്കിയത് : വി ആർ ശങ്കർ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles