Connect with us

Hi, what are you looking for?

Latest News

ആരാധകരുടെ ശകാരം കേൾക്കാൻ ഇനി ദാസ് ലൊക്കേഷനിൽ ഉണ്ടാകില്ല !

മലയളം മുതൽ ബോളിവുഡ്‌ വരെയുള്ള ലൊക്കേഷനുകളിൽ താരങ്ങളുടെ ‘ലൊക്കേഷൻ ബോർഡി ഗാർഡ്‌’ ആയി ജോലി ചെയ്ത ദാസ്‌ ഇനി ലൊക്കേഷനുകളിൽ ആളുകളെ നിയന്ത്രിക്കാനുണ്ടാകില്ല. മമ്മൂട്ടി, മോഹൻലൽ, ദിലീപ്‌ തുടങ്ങിയ താരങ്ങളുടെ സിനിമകളിൽ സെക്യുരിറ്റിക്കാരാനായി സ്ഥിരം സാന്നിധ്യമായിരുന്ന ദാസ്‌ തമിഴിൽ വിജയ്‌ ചിത്രങ്ങളിലും തെലുങ്കിൽ പവൻ കല്യാൺ ചിത്രങ്ങളിലും ബോളിവുഡിൽ പ്രിയദർശൻ ചിത്രങ്ങളിലും ബോർഡി ഗാർഡിന്റെ വേഷമണിഞ്ഞു.
ആറടിയിൽ കൂടുതൽ ഉയരമുള്ള ദാസ്‌ ഏത്‌ ലൊക്കേഷനിലും ഒരു ‘നോട്ടപ്പുള്ളി’ ആയിരുന്നു. ദാസന്റെ ഉയരം കൊണ്ടാണ്‌ ലൊക്കേഷനിലുള്ളവർക്ക്‌ അയാൾ നോട്ടപ്പുള്ളി എങ്കിൽ ഷൂട്ടിംഗ്‌ ലൊക്കേഷനിൽ താരങ്ങളെ കാണാൻ എത്തുന്ന ആരാധകരുടെ പ്രധാന നോട്ടപ്പുള്ളിയായി പലപ്പോഴും അവരാൽ ആക്രമിക്കപ്പെട്ടും ചീത്തവിളികളും ഭീഷണിസ്വരങ്ങളും കേട്ടും ഒട്ടും പതറാതെ ദാസ്‌ താരങ്ങൾക്ക്‌ ലൊക്കേഷനിൽ സരംക്ഷണമൊരുക്കി.


ആരാധകരുടെ ആവേശം അതിരുകടക്കുമ്പോൾ അത്‌ പലപ്പോഴും ദാസിനു നേരെയുള്ള ആക്രമങ്ങൾ ആയി മാറാറുണ്ട്‌. പഴശ്ശിരാജയുടെ സെറ്റിൽ നിന്ന് തോക്കെടുത്ത്‌ വെടിവെക്കാൻ വന്നവർ, ഫ്ലാഷിന്റെ ലൊക്കേഷനിൽ വച്ചു തല്ലിയവർ, കോഴിക്കോട്‌ ബേപ്പൂരിൽ അലിഭായിയുടെ ലൊക്കേഷനിൽ എത്തി കടലിൽ ചാടിച്ചവർ…അങ്ങനെ ആരാധകരുടെ നിരവധി ആക്രമണങ്ങൾ ഏറ്റുവാങ്ങിയ സംഭവബഹുലമായിരുന്നു ദാസിന്റെ സെക്യൂരിറ്റി ജോലി.
സിനിമയിൽ സെക്ര്യുരിറ്റി സർവ്വീസ്‌ നടത്തിവന്ന ദാസിന്റെ കീഴിൽ ഇരുപത്തി അഞ്ചോളം പേർ ജോലി നോക്കുന്നുണ്ട്‌. സിനിമാക്കാരുമായി ബന്ധപ്പെട്ട ഏത്‌ കാര്യങ്ങൾക്കും ഇവരുടെ സർവ്വീസ്‌ ലഭ്യമാണ്‌.
തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ്‌ ദാസൻ സിനിമയുമായി ബന്ധപ്പെടുന്നത്‌. നിർമ്മാതാവ്‌ കിരീടം ഉണ്ണിയുമായുള്ള ബന്ധമാണ്‌ ദാസനെ സിനിമാ ഫീൽഡിൽ എത്തിക്കുന്നത്‌. ഉണ്ണിയുടെ വീട്ടിൽ നിന്ന് സിനിമയോട്‌ അടുപ്പം തോന്നിയ ദാസ്‌ ഇതിനിടയിൽ മസ്കറ്റിൽ കുറച്ചു നാൾ ജോലി ചെയ്തു. എന്നാൽ മനസ്സ്‌ മുഴുവൻ സിനിമയായിരുന്ന ദാസ്  ,  ഉണ്ണിയുടെ ശുപാർശ്ശയിൽ മോഹൻലാലിന്റെ പ്രജയുടെ ലൊക്കേഷനിലാണ്‌ ആദ്യമായി സെക്യുരിറ്റിയായി പോകുന്നത്‌. തുടർന്ന് മിക്ക ലാൽ ചിത്രങ്ങളുടെയും ലൊക്കേഷനിൽ ദാസ്‌ സെക്യുരിറ്റിയായി. ലൊക്കേഷൻ സെക്യുരിറ്റിയിൽ, പ്രത്യേകിച്ചും ക്രൗഡ്‌ പുൾ ആയ ലൊക്കേഷനുകളിൽ താരങ്ങൾക്ക്‌ സംരക്ഷണം ഒരുക്കുന്നതിൽ ദാസ്‌ മിടുക്ക്‌ തെളിയിച്ചതാണ്‌ പിന്നീട്‌ മമ്മൂട്ടിയുടെയും ദിലീപിന്റെയുമൊക്കെ ലൊക്കേഷൻ ബോർഡി ഗാർഡ്‌ ആയി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചത്‌. കോഴിക്കോട് പാലേരിമാണിക്യത്തിന്റെ ലൊക്കേഷനിൽ മമ്മൂട്ടിയെ കാണാൻ എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആണ് താൻ ഏറെ പാടുപെട്ടതെന്ന് ഒരു ചാനൽ അഭിമുഖത്തിൽ ദാസ് പറഞ്ഞിരുന്നു.

മലയളം വിട്ട്‌ തമിഴും തെലുങ്കും കടന്ന് ബോളുവുഡ്‌ വരെ ദാസൻ എന്ന ബോർഡി ഗാർഡ്‌ വളർന്നു.
ഏതാനും ആഴ്ചകൾക്കു മുൻപ്‌ വയർ സംബന്ധമായ അസുഖം ബാധിച്ചു കിടപ്പിലായിരുന്നു. ഷുഗർ പേഷ്യന്റ്‌ കൂടിയായിരുന്നു ദാസ്‌. എങ്കിലും കാഴ്ചയിൽ പൂർണ്ണ ആരോഗ്യവാനായ ആ ചെറുപ്പക്കാരനെ മരണം ഇത്രവേഗം തട്ടിയെടുക്കുമെന്ന് സിനിമയിൽ ദാസിനെ അറിയാവുന്ന ആരും കരുതിയില്ല.
ഈ കോവിഡ്‌ കാലത്ത്‌, സിനിമയും സിനിമാ മേഖലയും ഒക്കെ നിശ്ചലയമായ സമയത്ത്‌ സിനിമയുടെയും ജനക്കൂട്ടങ്ങളുടെയും തിരക്കുകളില്ലാത്ത ലോകത്തേക്ക്‌ യാത്രയായി…”ഒരുപാട്‌ തിക്താനുഭവങ്ങൾ ആൾക്കാരിൽ നിന്നുണ്ടാകുമ്പോഴും ഞാൻ സിനിമയെ ഒരുപാട്‌ ഇഷ്ടപ്പെടുന്നു. സിനിമയാണെന്റെ ജീവിതം” സിനിമയെ ഏറെ സ്നേഹിച്ച ദാസിന്റെ വാക്കുകളായിരുന്നു ഇത്‌.

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles