Connect with us

Hi, what are you looking for?

Latest News

“പൂർവാധികം ശക്തിയായി ബിലാലും പിള്ളേരും വരും കേട്ടോ തീർച്ച ” ആരാധകരിൽ ആവേശമുണർത്തി മനോജ്‌ കെ ജയന്റെ എഫ് ബി പോസ്റ്റ്‌ !

പ്രേക്ഷക ലോകവും സിനിമാ ഇന്ഡസ്ട്രിയും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ. മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നത് മുതൽ ബിലാലിന്റെ രണ്ടാം വരവിനായുള്ള ആവേശകരമായ കാത്തിരിപ്പിലാണ് ആരാധകർ. ഇക്കഴിഞ്ഞ മാർച്ച്‌ 26നായിരുന്നു ബിലാൽ ഷൂട്ടിങ് പ്ലാൻ ചെയ്തിരുന്നത്. കൊൽക്കത്ത, മുംബൈ, കൊച്ചി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ ആയി നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തോടെ ലോകം മുഴുവൻ ലോക് ഡൗണിൽ ആയതോടെ സിനിമാ ഇൻഡസ്ട്രിയും നിശ്ചലമായി. അതോടെ ബിലാലിന്റെ ഷൂട്ടിംഗും അനിശ്ചിതത്വത്തിലായി. കൊറോണ ഭീതി മാറി ഇനി എന്ന് ഷൂട്ടിംഗ് തുടങ്ങുമെന്ന് പോലും നിശ്ചയമില്ലാത്തവിധം പല പ്രോജക്ടുകളും അനിശ്ചിതത്വത്തിലാണിപ്പോൾ. അതോടെ മമ്മൂട്ടി ആരാധകരും നിരാശയിലായി. കാരണം, അവർ അത്രയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ.

എന്നാൽ മമ്മൂട്ടി ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് നടൻ മനോജ്‌ കെ ജയന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റ്‌ ഇന്ന് പുറത്തുവന്നിരിക്കുന്നു.

മാർച്ച്‌ 26നു ഷൂട്ട് തുടങ്ങാൻ ഇരുന്ന ബിലാൽ കൊറോണയും ലോക് ഡൗണും മൂലം നീണ്ടത് ആരാധകരെ നിരാശരാക്കി എന്നും എന്നാൽ
“പൂർവാധികം ശക്തിയായി ബിലാലും പിള്ളേരും വരും കേട്ടോ തീർച്ച ” എന്ന വളരെ ആവേശകരമായ ഒരു അറിയിപ്പാണ് മനോജ്‌ കെ ജയന്റെ പോസ്റ്റിലുള്ളത്. മനോജ്‌ കെ ജയന്റെ പോസ്റ്റ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. മമ്മൂട്ടി ആരാധകർ ഒരാഘോഷമായാണ് ഈ പോസ്റ്റ്‌ ഏറ്റെടുത്തിരിക്കുന്നത്.

മനോജ്‌ കെ ജയന്റെ എഫ് ബി പോസ്റ്റ്‌ :

March 26 നു “Bilal” Shoot തുടങ്ങാൻ ഇരുന്നതായിരുന്നു. അപ്പോഴാണ് കൊറോണ വിഷയവും അപ്രതീക്ഷിത lock down ഉം.Big B ആരാധകർ നിരാശരായി ….😔😔😔പൂർവ്വാധികം ശക്തിയായി ബിലാലും, പിള്ളേരും വരും കേട്ടോ തീർച്ച😍😍😍👍👍👍👍cheers🥰🥰🥰👍👍👍👍😊😊😊

2007-ൽ പുറത്തിറങ്ങിയ ബിഗ് ബി മലയാളത്തിൽ അന്നുവരെ ഇറങ്ങിയ ഏറ്റവും സ്റ്റൈലിഷ് ചിത്രമായിരുന്നു. അമൽ നീരദ് ആദ്യമായി സംവിധായക വേഷമണിഞ്ഞ ബിഗ് ബിയിലെ മമ്മൂട്ടിയുടെ ബിലാലിനെ ആരധകർ ആവേശപൂർവമാണ് വരവേറ്റത്. ഉണ്ണി ആർ സ്ക്രിപ്റ്റ് എഴുതിയ ബിഗ് ബിയിൽ മനോജ്‌ കെ ജയൻ, ബാല തുടങ്ങിയവരും ശ്രദ്ധേയമായ വേഷം ചെയ്തു. അമ്മ വേഷത്തിൽ എത്തിയ നഫീസ അലിയുടെ മേരി ടീച്ചറുടെ റോളും ഏറെ ശ്രദ്ധേയമായിരുന്നു.

വര്ഷങ്ങള്ക്കുശേഷമുള്ള ബിലാലിന്റെ രണ്ടാം വരവിൽ അമൽ നീരദിനൊപ്പം അണിയറയിൽ അൻവർ റഷീദിന്റെ കൂടി സാന്നിധ്യം ആരാധകരെ കൂടുതൽ ആവേശത്തിലാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A