Connect with us

Hi, what are you looking for?

Story Of Hits

1986 ലെ ടോപ്പ് ഗ്രോസറുകളിൽ ആദ്യ മൂന്നു ചിത്രങ്ങളും മെഗാസ്റ്റാറിന്റെ പേരിൽ!

 

80-കളുടെ തുടക്കം മുതൽ മലയാള സിനിമ മമ്മൂട്ടി എന്ന ഒറ്റനായകനു ചുറ്റും കറങ്ങുകയായിരുന്നു. എതിരാളികൾ ഇല്ലാതെ മമ്മൂട്ടി ഒറ്റയാനായി വിലസുന്ന സമയം. അന്ന് മമ്മൂട്ടി സിനിമകളിലെ സ്ഥിരം സഹനടൻ വേഷത്തിൽ ആയിരുന്നു മോഹൻലാൽ !

80-കളുടെ പകുതി ആകുമ്പോഴേക്കും വർഷത്തിൽ മുപ്പതും മുപ്പത്തി അഞ്ചും സിനിമകളാണ് മമ്മൂട്ടി നായകനായി തിയേറ്ററുകളിൽ എത്തിയിരുന്നത്. ഒരു ഓണക്കാലത്ത് ആറു മമ്മൂട്ടി ചിത്രങ്ങൾ ഒരുമിച്ചു തിയേറ്ററുകളിൽ എത്തിയതൊക്കെ ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻ പോലും ആകില്ല !
1986 എന്ന വർഷം മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തിൽ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. 35 ചിത്രങ്ങളാണ് ആ വർഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ എത്തിയത്. ആ വർഷത്തെ ഓണക്കാലത്താണ് ഒരേസമയം മമ്മൂട്ടിയുടെ ആറു ചിത്രങ്ങൾ റിലീസ് ചെയ്തതും !

1986-ൽ റിലീസ് ചെയ്ത മൂന്നു മമ്മൂട്ടി ചിത്രങ്ങളാണ് ആ വർഷത്തെ ടോപ് ഗ്രോസറിൽ മുന്നിട്ട് നിന്നത്. ആവനാഴി, വാർത്ത,, സ്നേഹമുള്ള സിംഹം എന്നിവയായിരുന്നു ആ വർഷത്തെ ടോപ് ഗ്രോസറിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ അലങ്കരിച്ച ചിത്രങ്ങൾ.
ഇതിൽ ആവനാഴി, വാർത്ത എന്നിവ ഐ വി ശശി -ടി ദാമോദരൻ ടീമിൽ നിന്നും പിറവി കൊണ്ട മമ്മൂട്ടി ചിത്രങ്ങളാണ്. അക്കാലത്തെ കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സാജന്റെ ചിത്രമായിരുന്നു സ്നേഹമുള്ള സിംഹം.

ആവനാഴി ആ വർഷത്തെ ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആയി മാറുകയുണ്ടായി. 20 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം 11 തിയേറ്ററുകളിൽ 50 ദിവസവും രണ്ട് തിയേറ്ററിൽ 100 ദിവസവും പിന്നിട്ടു. മമ്മൂട്ടി അവതരിപ്പിച്ച ബൽറാം എന്ന പോലീസ് കഥാപാത്രം ഇന്നും മലയാള സിനിമയിലെ പൗരുഷം നിറഞ്ഞ പോലീസ് കഥാപാത്രങ്ങളിൽ മുന്നിട്ട് നിൽക്കുന്നു.

മമ്മൂട്ടി ഒരു പത്രപ്രവർത്തകന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട വാർത്ത ആ വർഷം വൻ വിജയമായി മാറി. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളും തകർപ്പൻ പെർഫോമന്സുമായി മാധവൻ കുട്ടി എന്ന പത്രാധിപരായി മമ്മൂട്ടി കൈയടി നേടി. 14 തിയേറ്ററുകളിൽ റിലീസ് ചെയ്ത വാർത്ത എട്ട് തിയേറ്ററുകളിൽ 50 ദിവസവും നാലു തിയേറ്ററുകളിൽ 100 ദിവസവും പിന്നിട്ടു.

കുടുംബ പ്രേക്ഷകരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ പിന്തുണയോടെയാണ് സ്നേഹമുള്ള സിംഹം തിയേറ്ററുകളിൽ വൻ വിജയമായി മാറിയത്. 19 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആറു തിയേറ്ററുകളിൽ 50 ദിവസവും രണ്ട് തിയേറ്ററുകളിൽ 100 ദിവസവും പിന്നിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Updates

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A