ആണത്തത്തിന്റെ ആൾരൂപമായ രാജൻ സക്കറിയ എന്ന പോലീസ് ഓഫീസർ.
2016-ൽ തിയേറ്ററുകളിലെത്തി മമ്മൂട്ടി ആരാധകരെ ത്രസിപ്പിച്ച ഒരു ഉശിരൻ കഥാപാത്രം.
ഗുഡ്വിൽ എന്റർറ്റൈൻമന്റ് എന്ന ബാനർ ആദ്യമായി മലയാള ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് പ്രവേശിച്ച ചിത്രം, പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കരുടെ മകൻ നിഥിൻ രൺജി പണിക്കർ ആദ്യമായി സംവിധായകന്റെ മേലങ്കിയണിഞ്ഞ സിനിമ… ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസർ ആയെത്തിയ ചിത്രം..ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡ്…

ഒപ്പം ട്രോളർമാർ ആഘോഷമാക്കിയ ഫാസ്റ്റ് ലുക്ക് പോസ്റ്ററും.. അങ്ങിനെ പ്രത്യേകതകൾ ഏറെയായിരുന്നു കസബ എന്ന ചിത്രത്തിന്.

ആരാധകർ ഏറ്റെടുത്ത ഈ ചിത്രം ബോക്സോഫീസിൽ സൂപ്പർ ഹിറ്റായി മാറി. രാജൻ സക്കറിയ എന്ന മമ്മൂട്ടിയുടെ പോലീസ് കഥാപാത്രം ആരാധകരെ ആവേശത്താൽ ഇളക്കിമറിച്ചു. പ്രത്യേക രീതിയിലുള്ള നടപ്പും ആരെയും കൂസാത്ത ഭാവവുമായി രാജൻ സക്കറിയ സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ ആരാധകർ അത് ഉത്സവമാക്കി. കുടുംബപ്രേക്ഷകരുടെ പിന്തുണ കൂടി ഉണ്ടായിരുന്നു എങ്കിൽ ആ വർഷത്തെ ഇൻഡസിട്രിയൽ ഹിറ്റ് ആകേണ്ടിയിരുന്ന ചിത്രം.
ഇന്നും ചാനലിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും ഒരുപാട് ആരാധകർ ഉള്ള ചിത്രം.
എന്നാൽ ഈ സിനിമയ്ക്ക് പുറകേ വിവാദങ്ങളും അനവധി ആയിരുന്നു. സ്ത്രീവിരുദ്ധം എന്നൊക്കെയുള്ള വിമർശനങ്ങൾ ചില കോണുകളിൽ നിന്നും ഉയർന്നു. എന്നാൽ ആണത്തത്തിന്റെ ആ ആൾരൂപം തിയേറ്ററിൽ ആഘോഷമാക്കി മാറ്റി ആരാധകർ.2016 ജൂലൈ ഏഴിനാണ് കസബ തിയേറ്ററുകളിൽ എത്തിയത്. ഇന്നേക്ക് കൃത്യം നാലു വർഷങ്ങൾ പിന്നിടുകയാണ് രാജൻ സക്കറിയയുടെ വരവിന്. നാലാം വാർഷികം സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുമ്പോൾ, ആ ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്ന് കസബയുടെ നിർമ്മാതാവ് ജോബി ജോർജ്ജിന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
രാജൻ സക്കറിയ വീണ്ടും വരും എന്നൊരു സൂചന നൽകുകയാണ് ജോബി തന്റെ എഫ് ബി പോസ്റ്റിലൂടെ.
നാലു കൊല്ലം മുൻപ്..ഈ സമയം അവസാന മിനുക്കുപണികളിൽ ആയിരുന്നു നാളത്തെ ദിയനത്തിനു വേണ്ടി… അതെ, എന്റെ രാജൻ സക്കറിയായുടെ വരവിനു വേണ്ടി. ആണായി പിറന്ന..പൗരുഷത്തിന്റെ പൊന്നിൽ ചാലിച്ച പ്രതിരൂപം…
ആർക്കും എന്തും പറയാം. എന്നാലും എനിക്കറിയാം ഈ രാജൻ, രാജാവ് തന്നെയാണ്. മലയാള സിനിമയുടെ രാജാവ്…. വിധി അനുകൂലമായാൽ വീണ്ടും ഒരു വരവ് കൂടി വരും രാജൻ സക്കറിയ…
എന്നാണ് ജോബി തന്റെ പോസ്റ്റിൽ കുറിക്കുന്നത്.
രാജൻ സക്കറിയ ഒരു വരവ് കൂടി വരും എന്നുള്ള ആ വാക്കുകൾ തന്നെയാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. അതിനായുള്ള കാത്തിരിപ്പ് ആരാധകർ തുടങ്ങിക്കഴിഞ്ഞു.
In this article:

Click to comment