പ്രവീൺ ളാക്കൂർ
ജോസഫ് അലക്സ് തേവള്ളിപ്പറമ്പൻ എന്ന തകർപ്പൻ കഥാപാത്രമായി മമ്മൂട്ടി വെള്ളിത്തിരയിൽ എത്തിയ ‘ദി കിംഗ്’ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിർവഹിച്ചത് രഞ്ജി പണിക്കരാണ്. ജോസഫ് അലക്സ് എന്ന മമ്മൂട്ടി കഥാപാത്രം എങ്ങനെയാണ് ഉണ്ടായതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ രണ്‍ജി പണിക്കര്‍ വിശദീകരിക്കുന്നു.സുരേഷ് ഗോപിയെ നായകനാക്കിയ നാല് സിനിമകള്‍ക്ക് ശേഷം ഇനിയൊരു മമ്മൂട്ടി ചിത്രം ചെയ്യാം എന്ന് താനും ഷാജി കൈലാസും തീരുമാനിച്ചതായി രണ്‍ജി പണിക്കര്‍ പറയുന്നു. അങ്ങനെ ഒരു ദിവസം എറണാകുളത്തെ ഞങ്ങളുടെ സുഹൃത്തിന്റെ അടുത്തേക്ക് പോയി. അടുത്ത പ്രോജക്ട് എതാണെന്ന് അവന്‍ ചോദിച്ചു. മറുപടിയായി ഇനി ആരെയാണ് ഒരു പോലീസ് കമ്മീഷണറിന് മുകളില്‍ നിര്‍ത്തേണ്ടതെന്ന് എനിക്ക് ഒരു സൂചനയും ഇല്ലെന്ന് ഞാന്‍ പറഞ്ഞു.അപ്പോള്‍ ഷാജിയാണ് ഒരു കളക്ടറുടെ കഥ പറയുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത് . അത് മുന്‍ സിനിമകളുടെ ആവര്‍ത്തനമാകുമെന്ന് തോന്നിയതിനാല്‍ ഞാന്‍ ഉടനെ വേണ്ട എന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് ഈ തീം നല്ലതാണെന്ന് തോന്നി. ഒരു ജനപ്രിയ കളക്ടറെ എങ്ങനെ സൃഷ്ടിക്കാമെന്ന് ഞങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങി.
ഒരു കളക്ടറുടെ പോസ്റ്റിന്റെ ശക്തി ആളുകള്‍ അറിയണമെന്നും പ്രതിസന്ധി എങ്ങനെ ഫലപ്രദമായി പരിഹരിക്കാമെന്ന് അറിയാവുന്ന ഒരാളായിരിക്കണം ഈ നായക കഥാപാത്രമെന്നും ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ നിരവധി ഗവേഷങ്ങൾക്കൊടുവിലാണ് ഈ കഥാപാത്രത്തിന്റെ കുടുംബ പശ്ചാത്തലവും ഭൂതകാലവും ഒക്കെ വികസിപ്പിക്കുന്നത്.ഈ കഥാപാത്രത്തിന് തെലുങ്കില്‍ കമ്മീഷണറിന് ലഭിച്ചതിനേക്കാള്‍ വലിയ സ്വീകാര്യത കിട്ടുമെന്ന് ഷാജിക്ക് നല്ല ഉറപ്പുണ്ടായിരുന്നു.മാത്രമല്ല കഥാപാത്രത്തിന്റെ യാഥാര്‍ത്ഥ്യ സ്വഭാവത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു. ആദ്യം ഞങ്ങള്‍ വിയോജിച്ചു, പക്ഷേ പിന്നീട് അതിനൊപ്പം പോകാന്‍ ഞാന്‍ സമ്മതിച്ചു. മറ്റ് രണ്ട് ഇന്‍ഡസ്ട്രികളില്‍ ഈ സിനിമയുടെ അവകാശങ്ങള്‍ വിറ്റ് സിനിമ അതിന്റെ ചെലവ് വീണ്ടെടുത്തപ്പോള്‍, അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് ഞാന്‍ കണ്ടു – രഞ്ജി പണിക്കർ പറഞ്ഞു. ദി കിംഗ് എന്ന സിനിമയ്ക്കും ജോസഫ് അലക്സ് എന്ന നായക കഥാപാത്രത്തിനും ഇന്നും ആരാധകർ ഏറെയാണ്. ടെലിവിഷൻ ചാനലുകളിൽ ഏറ്റവും അധികം തവണ പ്രദർശിപ്പിക്കപ്പെടുന്ന സിനിമകളിൽ ഒന്നാണ് ദി കിംഗ് .