കോവിഡ് 19 പ്രതിരോധ സന്ദേശമുയർത്തി യുവ സംവിധായകൻ യൂസഫ് മുഹമ്മദ് ഒരുക്കിയ ഷോർട്ട് മൂവി അശനിപാതം . ‘സേഷ്യൽ മീഡിയയിൽ തരംഗമാകുന്നു ,ലോകത്തെ പിടിച്ച് ഉലയ്ക്കുന്ന കോവിഡ് 19 ന് എതിരെയുള്ള പ്രതിരോധ സന്ദേശമാണ് ചിത്രത്തിൻ്റെ പ്രമേയം. ഭയമല്ല,ജാഗ്രതയാണ് അനിവാര്യമെന്ന്, അശനിപാതം ഷോർട്ട് മൂവിചൂണ്ടിക്കാട്ടുന്നു.
പ്രതിരോധം മാത്രമാണ് കോവിഡ് 19 ന് എതിരെ ഇപ്പോൾ നമുക്ക് ചെയ്യാനുള്ളത്. ആ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് അശനിപാതത്തിൻ്റെ ലക്ഷ്യമെന്ന് സംവിധായകൻ യൂസഫ് മുഹമ്മദ് പറയുന്നു. ‘ഫൈൻ ലൈൻ ക്രിയേഷൻസിൻ്റെ ബാനറിൽ പ്രഭ ഒറ്റപ്പാല മാണ് അശനിപാതം നിർമ്മിച്ചിരിക്കുന്നത്, രചന, സംവിധാനം യൂസഫ് മുഹമ്മദ്. കൊറോണ മഹാമാരിയിൽ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഒരിക്കലും തിരുത്താനാകാത്ത തെറ്റിലേക്ക് വീണുപോയ ഒരച്ഛൻ്റെ കഥയാണ് ഈ ചിത്രം പറയുന്നത് .ജയപ്രകാശ് ബേബി ആദ്യയ. സുചിത്ര മണികണ്ഠൻ,ഉമ്മർ പാലക്കാട് .എന്നിവരാണ് അഭിനേതാക്കൾ. ,ക്യാമറ- സുധീർ ഒറ്റപ്പാലം, സംഗീതം, പശ്ചാത്തല സംഗീതം – ജാഫർ ഡ്രമ്മർ, ആർട്ട്, ടൈറ്റിൽസ് -വിഷ്ണു നെല്ലായ, ഡിസൈൻസ് – വിവിഡ് മീഡിയ.
പി.ആർ.സുമേരൻ PRO.