Connect with us

Hi, what are you looking for?

Trending

സാമ്രാജ്യം ആന്ധ്രയിൽ പ്രദർശിപ്പിച്ചത് 425 ദിവസം! രണ്ടു വർഷം ‘ടോപ് ചെയർ’ പദവി നിലനിർത്തി ചരിത്രം സൃഷ്ടിച്ച ഡബ്ബിംഗ് സിനിമ! വൈറലായി ജോമോന്റെ വാക്കുകൾ !

മമ്മൂട്ടിയെ നായകനാക്കി ജോമോൻ ആദ്യമായി സംവിധാനം ചെയ്തു മലയാളത്തിൽ സൂപ്പർ ഹിറ്റായ ചിത്രമാണ്‌ സാമ്രാജ്യം. 1990 -ൽ റിലീസ് ആയ ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ അധോലൊക നായക വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. മലയാള സിനിമ അതുവരെ കണ്ടതിൽ വച്ച് ഏറ്റവും സ്റ്റൈലിഷ് ആയ ഒരു ഡോൺ കഥാപാത്രമായിരുന്നു സാമ്രാജ്യത്തിലെ അലക്സാണ്ടർ. ഇന്നും ചാനലുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഈ സിനിമയ്ക്ക് ആരാധകർ ഏറെയാണ്‌.

എന്നാൽ മലയാളത്തേക്കാൾ ഈ സിനിമ ചരിത്രം കുറിച്ച വിജയമായി മാറിയത് തെലുങ്കിലും തമിഴിലുമാണ്‌. തെലുങ്കിൽ 425 ദിവസമാണ്‌ ഈ ഡബ്ബിംഗ് സിനിമ പ്രദർശിപ്പിച്ചത്. തമിഴ് നാട്ടിൽ 250 ദിവസത്തോളം ഈ ചിത്രം പ്രദർശിപ്പിച്ചു.
തെലുങ്കിൽ അവിടുത്തെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഒരു ബ്രഹ്മാൻഡ ചിത്രത്തിനൊപ്പം റിലീസ് ചെയ്തുകൊണ്ടാണ്‌ മലയാളത്തിൽ നിന്നുള്ള ഒരു ഡബ്ബിംഗ് സിനിമ ചരിത്ര വിജയം നേടിയത് എന്ന് ചിത്രത്തിന്റെ സംവിധായകൻ ജോമോൻ പറഞ്ഞു. ബോക്സോഫീസ് മീഡിയയുടെ ‘സൂപ്പർ ഹിറ്റുകളുടെ കഥ’ എന്ന പ്രോഗ്രാമിലാണ്‌ ജോമോൻ സാമ്ര്യാജ്യം അന്യഭാഷകളിൽ നേടിയ അതുല്യ നേട്ട്ങ്ങളെക്കുറിച്ച് പറയുന്നത്.
തെലുങ്കിൽ വൻ വിജയം നേടുന്ന ചിത്രങ്ങൾക്ക് അവിടുത്തെ തിയേറ്ററുകാർ ‘ടോപ് ചെയർ’ എന്നൊരു പദവി നൽകാറുണ്ട്. രണ്ടു വർഷത്തോളമാണ്‌ സാമ്രാജ്യം ആ പദവി നിലനിർത്തിയത്.

സാമ്രാജ്യം തെലുങ്കിൽ നേടിയ ചരിത്രവിജയത്തെക്കുറിച്ച് ജോമോന്റെ വാക്കുകൾ:

“ ഒരു ഡബ്ബിംഗ് ചിത്രം എന്ന നിലയ്ക്ക് ഒരു പ്രിന്റുമായി ചിരഞ്ജീവി ചിത്രത്തിന്റെ ഓവർ ഫ്ളോ മാത്രം ‌ലക്ഷ്യമിട്ടാണ് സാമ്രാജ്യം  എടുത്ത പ്രൊഡ്യൂസർ ഈ സിനിമ അവിടെ റിലീസ് ചെയ്യുന്നത്. ചിരഞ്ജീവിയുടെ സിനിമ റിലീസായതിന്റെ തൊട്ടടുത്ത തിയേറ്ററിൽ ഒരു പ്രിന്റ് ഇട്ടു. ചിരഞ്ജീവി സിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ മടങ്ങിപ്പോകുന്നവർ കയറിക്കോട്ടെ എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. തെലുങ്കന്മാർക്ക് സിനിമ കാണാതെ മടങ്ങിപ്പോകുന്ന സ്വഭാവമില്ലല്ലോ. സിനിമ കണ്ടിട്ടേ അവർ വീട്ടിൽ പോകൂ. അതാണവരുടെ രീതി. രണ്ടാമത്തെ ഷോ മുതൽ സാമ്രാജ്യം ഫുൾ ആകാൻ തുടങ്ങി. ചിരഞ്ജീവി സ്നിമയ്ക്ക് വരുന്നവർ ആ തിയേറ്ററിൽ പോകാതെ സാമ്രാജ്യത്തിനു കയറാൻ  തുടങ്ങി. പിന്നെയത് ഷോകൾ മാറ്റിയിടാൻ തുടങ്ങി. പിന്നെ 200-ൽ അധികം പ്രിന്റുകൾ എടുത്ത് ആന്ധ്രാപ്രദേശ് മുഴുവൻ റിലീസ് ചെയ്തു.

ഒരു ഡബ്ബിംഗ് സിനിമ.. അതും പാട്ടുകൾ ഇല്ല, ഡാൻസ് ഇല്ല, കോമഡി ഇല്ല… അങ്ങിനെയൊരു സിനിമ ചിരഞ്ജീവിയുടെ സിനിമയെ കവർ ചെയ്തു ആന്ധ്രയിൽ വൻ ഹിറ്റായി മാറിയത് തെലുങ്ക് ഇൻഡസ്ട്രിയിൽ പോലും വലിയ വാർത്തയായി മാറി.
രണ്ടു വർഷമാണ്‌ തെലുങ്കിൽ വൻ വിജയം നേടുന്ന സിനിമകൾക്ക് ലഭിക്കുന്ന ‘ടോപ് ചെയർ’ എന്ന പദവി സാമ്രാജ്യം അവിടെ നിലനിർത്തിയത്.
മലയാളത്തിൽ നിന്നുള്ള മമ്മൂട്ടിയുടെ ഒരു ഡബ്ബിംഗ് സിനിമ തന്റെ ബ്രഹ്മാണ്ഡ സിനിമയെ പിന്തള്ളി മുന്നേറിയത് ചിരഞ്ജീവിയെ അല്പം വിഷമിപ്പിച്ചു കാണണം. ആരാണ്‌ ഈ സിനിമയുടെ ഡയറക്ടർ എന്ന് അദ്ധേഹം അന്വേഷിച്ചു. എന്റെ ചെന്നയിലെ വീട്ടിലേക്ക് അദ്ധേഹം ആളെ അയച്ചു. ഞാൻ അദ്ധേഹത്തെ അദ്ധഹിത്തിന്റെ വീട്ടിൽ പോയിക്കണ്ടു…കുറെ നേരം സംസാരിച്ചു.
അവിടെ വിജയാഘോഷത്തിന്റെ വലിയ ഫംഗ്ഷനൊക്കെ ഉണ്ടായിരുന്നു. മമ്മൂക്കയുടെ വലിയ കട്ട് ഔട്ട് ഒക്കെ വച്ചു.250 ദിവസത്തോളം ഈ സിനിമ തമിഴ് നാട്ടിലും പ്രദർശിപ്പിച്ചു.“

അഭിമുഖത്തിന്റെ പൂർണ്ണ രൂപം വേൾഡ് വിഷൻ യൂട്യുബ് ചാനലിൽ കാണാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A