Connect with us

Hi, what are you looking for?

Trending

യൂട്യൂബ് ചാനൽ ‘ഷാജീസ് കോർണർ’ അവതരണത്തിലെ പുതുമയും വേറിട്ട പ്രമേയവും കൊണ്ട് ശ്രദ്ധേയമാകുന്നു.

ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ സാജു നവോദയ (പാഷാണം ഷാജി ) തുടങ്ങിയ ജനപ്രിയ യൂട്യൂബ് ചാനൽ ‘ഷാജീസ് കോർണർ’ അവതരണത്തിലെ പുതുമയും വേറിട്ട പ്രമേയവും കൊണ്ട് ശ്രദ്ധേയമാകുന്നു. ചിരിയും ചിന്തയും പകരുന്ന ചാനലിലെ പരിപാടികളെല്ലാം സാമൂഹിക വിമർശനവും, ജീവിത മൂല്യങ്ങളും ചൂണ്ടിക്കാട്ടുന്നവയാണ്. എങ്കിലും , തമാശയാണ് പരിപാടികളുടെ മുഖ്യ പ്രമേയം, ഇതാണ് മറ്റ് യൂട്യൂബ് ചാനലുകളിൽ നിന്നും ഷാജീസ് കോർണറിനെ വേറിട്ട് നിറുത്തുന്നതും.

കൊച്ചുകൊച്ച് സംഭവങ്ങളെ കോർത്തിണക്കി രസകരമായി അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരെ രസിപ്പിക്കുകയാണ് ചാനലിലെ ഓരോ പരിപാടികളും. സാജുവിൻ്റെ ഭാര്യ രശ്മിയും ചാനലിൽ പൂർണ്ണ പങ്കാളിത്തതോടെ കൂടെയുണ്ട്. ഇരുവരും തന്നെയാണ് അഭിനേതാക്കളും. പാചകം, കോമഡികള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയ നിരവധി പരിപാടികളാണ് ചാനലില്‍ ഉള്ളത്. ‘വാചകമേള പാചകമേള’ , ‘സുരച്ചേട്ടായി’ എന്നീ പരിപാടികളുടെ ആദ്യ എപ്പിസോഡുകള്‍ ഇതിനോടകം പുറത്തിറങ്ങി.

തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ തന്‍റെ ഈ യൂട്യൂബ് ചാനലും പരിപാടികളും സ്വീകരിക്കുമെന്ന് സാജു പറയുന്നു. ചാനലിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക വരുമാനത്തിലൊരു പങ്ക് ചാരിറ്റി പ്രവർത്തനത്തിന് നൽകുമെന്ന് സാജു വ്യക്തമാക്കി. സ്വന്തം നിലയിൽ വിവിധ രീതിയിലുള്ള ചാരിറ്റി പ്രവർത്തനം ഇപ്പോൾ സാജു നടത്തി വരുന്നുണ്ട്.യൂട്യൂബ് ചാനൽ ചാരിറ്റി ലക്ഷ്യമിട്ട് തുടങ്ങിയതാണെന്നും താരംപറഞ്ഞു . സംവിധാനം –
ഷിജു അഞ്ചുമന
സ്ക്രിപ്റ്റ് –
ജോഷി മഹാത്മാ ,
ആഷ്‌ലിൻ തബു . കോഡിനേറ്റർ –
അനീസ് ഹമീദ്.

https://www.youtube.com/channel/UCtqfTQLbeAOXg6gcGFxj9LA

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles