മലയാളത്തിന്റെ പ്രിയ യുവതാരം ദുൽഖർ സൽമാൻ അധ്യാപകനാകുന്നു !
തന്റെ പിറന്നാൾ ദിനമായ ജൂലൈ 28–ന് വിദ്യാർഥികളുമായി സംവദിക്കാനെത്തുകയാണ് ‘ദുൽഖർ മാഷ് ‘!
മലയാള മനോരമയും മനോരമ ഓൺലൈനും ഹീറോ എക്സ്ട്രീം 160R ഉം ചേർന്ന് ഒരുക്കുന്ന ‘ചിറ്റ് ചാറ്റ് വിത്ത് ഡിക്യു’ എന്ന പരിപാടിയിൽ അഞ്ചാം ക്ലാസ് മുതൽ ഫൈനൽ ഇയർ ഡിഗ്രി വരെയുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം.
കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകളുടെ തിരക്കിൽനിന്നു മാറി, ഒാൺലൈനിൽ ദുൽഖറിനോട് ചോദ്യങ്ങൾ ചോദിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനുമൊക്കെയാണ് ഇൗ പരിപാടിയിലൂടെ അവസരം. പ്രവേശനോത്സവവും മഴയത്ത് കുട ചൂടിയുള്ള സ്കൂളിൽ പോക്കും വർഷാവസാനമുള്ള ഫെയർവെല്ലുമടക്കം, കുറേ സുവർണനിമിഷങ്ങൾ നഷ്ടമാകുന്നതിന്റെ വേദന പിന്തുടരുന്ന വിദ്യാർഥികൾക്ക് പുതിയ ഉൗർജം പകരാനാണ് താരമെത്തുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം. ‘ദുൽഖർ സൽമാനോട് ചോദിക്കാനുള്ള രസകരമായ ഒരു ചോദ്യം അല്ലെങ്കിൽ അദ്ദേഹത്തോടു പങ്കു വയ്ക്കാനുള്ള ഒരു അനുഭവം’ ചുരുക്കിയെഴുതി പേരും വിലാസവും വിദ്യാർഥിയാണെന്നു തെളിയിക്കുന്ന ഐഡി കാർഡും സഹിതം 9846061848 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശമായി അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് ദുൽഖറുമായി സംസാരിക്കാൻ അവസരം.
