Connect with us

Hi, what are you looking for?

Latest News

‘ജീവൻ രക്ഷിച്ചത് മമ്മൂട്ടി ‘: വൈറലായി വീണ്ടും ഉണ്ണിമേരിയുടെ വീഡിയോ

1969 ൽ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തിൽ തന്റെ ആറാം വയസിൽ ബാലതാരമായി എത്തിയ നടിയാണ് ഉണ്ണി മേരി. 1972 ൽ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ ശ്രീ കൃഷ്ണൻ ആയും താരം അഭിനയിച്ചിട്ടുണ്ട്. തുടർന്ന് വിൻസെന്റിന്റെ നായികയായി പിക്കിനിക്ക് എന്ന ചിത്രത്തിൽ എത്തിയ ഉണ്ണി തുടർന്ന് പ്രേം നസീർ , രജനികാന്ത് , കമൽ ഹസൻ , ചിരഞ്ജീവി എന്നിവരുടെയും നായികയായി അഭിനയിച്ചു. ഒരുകാലത്തു മലയാള സിനിമയിലെ തിരക്കേറിയ നടികളിൽ ഒരാളായിരുന്നു ഉണ്ണിമേരി. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, കാണാമറയത്ത്, നൊമ്പരത്തിപ്പൂവ്, ആൾക്കൂട്ടത്തിൽ തനിയെ, സ്നേഹമുള്ള സിംഹം, രാരീരം, ആ നേരം അല്പദൂരം, തിങ്കളാഴ്ച നല്ല ദിവസം, മണിത്താലി തുടങ്ങി നിരവധി മമ്മൂട്ടി ചിത്രങ്ങളിൽ ഉണ്ണിമേരി അഭിനയിച്ചിട്ടുണ്ട്.

ഹോട്ടൽ മുറിയിൽ ഉറക്കഗുളിക കഴിച്ചു ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച തന്നെ രക്ഷപെടുത്തിയത് മമ്മൂട്ടിയാണെന്ന ഉണ്ണി മേരിയുടെ തുറന്നു പറച്ചിൽ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.

ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് താൻ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു എന്നും എന്നാൽ അതിൽ നിന്നും തന്നെ രക്ഷപ്പെടുത്തിയത് മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു എന്നും ഉണ്ണിമേരി പറയുന്നു. കാണാമറയത്ത് എന്ന ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്ത് ആണ് ഈ സംഭവം.
ഉണ്ണി മേരിയും മമ്മൂട്ടിയും അടക്കമുള്ള സിനിമ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും താമസിക്കുന്ന ഹോട്ടലിൽ തന്നെ കാണാൻ അച്ഛൻ എത്തി.

പ്രായമായ അച്ഛനോട് അവിടെ ഉള്ളവർ മോശമായി സംസാരിക്കുകയും അച്ഛനെ കാണാൻ സമ്മതിക്കുകയും ചെയ്തില്ല.അച്ഛനെ കാണാൻ പറ്റാത്തത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. പിന്നെ എനിക്ക് മരിക്കാനാണ് തോന്നിയത്. ഹോട്ടൽ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു ശേഷം ഉറക്ക ഗുളിക കഴിച്ചു. പുറത്തു നിന്ന് ആളുകൾ വിളിച്ചപ്പോൾ താൻ ഒന്നും അറിയാതെ ഉറങ്ങുകയായിരുന്നു.

വാതിൽ ഞാൻ തുറക്കാതെ ആയപ്പോൾ മമ്മൂട്ടി വാതിൽ ചവിട്ടി പൊളിച്ച് എന്നെ ആശുപത്രിയിൽ എത്തിച്ചു. അന്ന് മമ്മൂട്ടി സമയോചിതമായി അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ഉണ്ണി മേരി എന്ന ഞാൻ ഉണ്ടാകില്ലായിരുന്നു. “ ഉണ്ണിമേരി പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles