ക്യാമറക്കണ്ണിലൂടെ മമ്മൂട്ടി : ഷാനി (ഫാഷൻ ഫോട്ടോഗ്രാഫർ )
ബാംഗ്ളൂരിൽ ഫാഷന്‍ ഫോട്ടോഗ്രാഫിയില്‍ ഡിപ്ലോമകഴിഞ്ഞ് കൊച്ചിയിലേക്കാണ് ഞാൻ എത്തുന്നത്. ഇവിടെ വന്നതിനു ശേഷം മാര്ട്ടിന് പ്രക്കാട്ടുമായി സൗഹൃദത്തിലായതാണ് മമ്മൂക്കയുമായി പരിചയപ്പെടാന്‍ കാരണമായത്.
മമ്മൂക്കയെ ഹോളിവുഡ് സ്റ്റൈലില്‍ ഫോട്ടോസെഷന് ചെയ്യുന്നതിനോടാണ് എനിക്ക് ഏറെ താല്പര്യം. പുതിയ ഐഡിയകള്‍ കൊണ്ടു വരുന്ന ആരായാലും അവരെ മമ്മൂക്ക പ്രോത്സാഹിപ്പിക്കും എന്നതിന് ഉത്തമ ഉദാഹരണമായാണ് ഞാനീ രംഗത്ത് എത്തുന്നത്.
രാജമാണിക്യത്തിന്റെ ഡബ്ബിംഗിന് ലാല്‍ മീഡിയയിലെത്തിയപ്പോഴാണ് മാര്ട്ടിന് എന്നെ മമ്മൂക്കയ്ക്ക് പരിചയപ്പെടുത്തുന്നത്. പിന്നീട് ബസ് കണ്ടക്ടറുടെ സെറ്റിലെത്തിയപ്പോള്‍ ഫോട്ടോസെഷന് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്കെച്ചുമായാണ് പോയത്. ഒരു പക്ഷേ അന്നെന്നെ ശരിക്കും മമ്മൂക്ക ശ്രദ്ധിച്ചു. എന്നിലെ ഫോട്ടോഗ്രാഫറെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം താല്പര്യം കാണിക്കുന്നുണ്ടെന്ന് അന്നെനിക്ക് ബോധ്യമായി. പിന്നീട് ബല്‍റാമിന്റെ തലശ്ശേരി ലൊക്കേഷനിലെത്തി അവിടത്തെ ഹോട്ടലില്‍ ആണ് ഫോട്ടോസെഷന് ഏര്‍പ്പെടുത്തിയത്. നാലു ദിവസത്തോളം ഡയറ്റിംഗ് നടത്തിയാണ് ഞാന്‍ തയ്യാറാക്കിയ സ്കെച്ചില്‍ ഫോട്ടോയെടുത്തത്. ഒരു പുതുമുഖതാരത്തെ തോല്പിക്കുന്ന ആവേശമാണ് മമ്മൂക്കയില്‍ ഫോട്ടോയെടുക്കുമ്പോള്‍ കാണാനായത്.
മമ്മൂക്ക ഏത് കാര്യത്തിലും വ്യത്യസ്തനാണ്. എന്തിലും മറ്റുള്ളവരില്‍നിന്നും വേറിട്ട് നില്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതുപോലെ പ്രാവര്‍ത്തികമാക്കുന്നു. ഹോളിവുഡിലെ ഫാഷന്‍ മമ്മൂക്കയിലൂടെയാണ് മലയാള സിനിമ കാണുന്നത്. ഉപയോഗിക്കുന്ന വാച്ചും ഐ ഗ്ലാസ്സും ഷര്‍ട്ടും പാന്റ്സും വിലകൂടിയത് മാത്രമല്ല ഏറ്റവും പുതിയ വണ്ടി വാങ്ങുന്നതും കേരളത്തില്‍ ഒന്നോ രണ്ടോ പേരെടുത്താല്‍ ഒന്നാം സ്ഥാനം മമ്മൂക്കയ്ക്കായിരിക്കും.
ഇങ്ങനെ നടപ്പിലും നോട്ടത്തിലും ഭാവത്തിലും അത് ജീവിതത്തിലായാലും സിനിമയിലായാലും എന്നും വേറിട്ടു നില്ക്കുന്ന പ്രകൃതമാണ്. എന്നെ മമ്മൂക്കയെന്ന പ്രതിഭ ഒരുപാടു സ്വാധീനിക്കുന്നു.
വെസ്റ്റേണ്‍ ആയി ചിന്തിച്ചാല്‍ പരിഹസിക്കുന്നവരാണ് ഇവിടെയുള്ളവര്‍ ഏറെയും. പുതുമ കൊടുക്കാനോ, കണ്ടെത്താനോ ഉള്ള താല്പര്യം പെട്ടെന്നു തന്നെ കെട്ടുപോകും. ഇവിടെയാണ് മമ്മൂക്കയുടെ ദീര്‍ഘവീക്ഷണം പ്രസക്തമാകുന്നത്. ആധുനിക ടെക്നോളജിയില്‍ ഇത്രയേറെ അറിവും വേഗതയുമുള്ള വ്യക്തി മമ്മൂക്ക മാത്രമായിരിക്കും.
