ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടി ഒരു സ്റ്റൈലൈസ്ഡ് ആക്ടര്‍ ആണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വടക്കന്‍ വീരഗാഥയിലെ ചന്തു എന്ന കഥാപാത്രം. ശബ്ദം കൊണ്ടും ആകാരം കൊണ്ടും അഭിനയ ശൈലികൊണ്ടും മമ്മൂട്ടി ആ കഥാപാത്രത്തെ ഉജ്ജ്വലമാക്കി. ചന്തുവിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്കല്ലാതെ മറ്റൊരു നടനും കഴിയില്ല. Highly Emotional ആയ സീനുകളില്‍ മമ്മൂട്ടിയെ വെല്ലാന്‍ മറ്റാരുമില്ല. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം മമ്മൂട്ടിയെ ഗൈഡ് ചെയ്യേണ്ട കാര്യമില്ല. കഥാപാത്രത്തെ അതിന്റെ പരിപൂര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളുവാനും അവതരിപ്പിക്കാനും മമ്മൂട്ടിക്ക് കഴിയുന്നു.
വ്യക്തി എന്ന നിലയില്‍ മമ്മൂട്ടി ഒരു സാധാരണക്കാരനാണ്. സിനിമയില്‍ അഭിനയം തുടങ്ങുന്ന നാള്‍ മുതല്‍ എനിക്ക് മമ്മൂട്ടിയെ അറിയാം. അന്നും ഇന്നും ഒരു സാധാരണക്കാരന്റെ മനസ്സ് മമ്മൂട്ടി സൂക്ഷിക്കുന്നു. ഇപ്പോഴും ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കതയും ആകാംക്ഷയും മമ്മൂട്ടിയില്‍ കാണാം. തന്നെ തേടിയെത്തുന്ന ഓരോ കഥാപാത്രത്തെയും ആഴത്തില്‍ പഠിച്ച് ബാഹ്യവും ആന്തരികവുമായ ഭാവങ്ങള്‍ നല്‍കി അവതരിപ്പിക്കാനുള്ള മമ്മൂട്ടിയുടെ കഴിവ് അപാരമാണ്.
ഏറ്റവും ഇഷ്ടപ്പെട്ട
പത്ത് മമ്മൂട്ടി സിനിമകള്‍
- യവനിക
- ന്യൂ ഡല്‍ഹി
- തനിയാവര്‍ത്തനം
- വിധേയന്‍
- പൊന്തന്‍മാട
- മഴയെത്തും മുന്‍പേ
- ഭൂതക്കണ്ണാടി
- വടക്കന്‍ വീരഗാഥ
- അമരം
- രാജമാണിക്യം