വിരോധിയെപ്പോലും സ്‌നേഹിക്കുന്ന വിശാല മനസ്സിന്റെ ഉടമയാണ് മമ്മൂട്ടി. മലയാള സിനിമയില്‍ എനിക്ക് കടപ്പാടുള്ള ഒരേ ഒരു വ്യക്തി മമ്മൂട്ടി മാത്രമാണ്. സാമ്പത്തികമായും സിനിമാപരമായും ഞാന്‍ തകര്‍ന്നു നില്‍ക്കുന്ന സമയത്ത് എന്നെ സഹായിച്ച ഒരേ ഒരാള്‍ മമ്മൂട്ടിയാണ്. ഒരു കാലത്ത്, തമ്മില്‍ കണ്ടാല്‍ വഴക്കു കൂടുന്നത്ര വലിയ ശത്രുക്കളായിരുന്നു ഞങ്ങള്‍. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചൊരു സമയത്താണ് ഒരു രക്ഷകനെപ്പോലെ മമ്മൂട്ടി എന്നെ സഹായിക്കുന്നത്. ആ കടപ്പാട് ഒരിക്കലും മറക്കാന്‍ കഴിയില്ല.
സിനിമയ്ക്കു വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറാകുന്ന മനസ്സാണ് മമ്മൂട്ടിയുടേത്. നല്ലൊരു ആക്ടറാകാന്‍ എന്തെല്ലാം ഹോം വര്‍ക്കുകള്‍ ചെയ്യുന്നു. സത്യത്തില്‍ ലോകത്തിലെ ഏതൊരാളും റോള്‍ മോഡലാക്കുവാന്‍ ആഗ്രഹിച്ചുപോകുന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്.