ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്‍മാരുടെ പട്ടികയില്‍ ഏറ്റവും മുകളില്‍ തന്നെയാണ് മമ്മൂക്കയുടെ സ്ഥാനം. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടം തന്നെയാണത്. നല്ല കഥാപാത്രങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്ന നടന്‍. ഒരു കഥാപാത്രം തേടിയെത്തിയാല്‍ മമ്മൂക്കയുടെ പിന്നീടുള്ള ചിന്ത മുഴുവന്‍ അത് ഏറ്റവും മികച്ച രീതിയില്‍ എങ്ങനെ അവതരിപ്പിക്കാം എന്നതാവും. അങ്ങനെ പലപ്പോഴും സിനിമയെക്കുറിച്ചു മാത്രം ചിന്തിക്കുന്ന നടനാണ് മമ്മൂക്ക.
മമ്മൂട്ടി എന്ന വ്യക്തിയെ അടുത്തറിയാന്‍ കിട്ടിയ അസുലഭ സന്ദര്‍ഭമായിരുന്നു, തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയം. വൈകുന്നേരങ്ങളില്‍ റൂമില്‍ ഒരുമിച്ചുകൂടി അടുത്ത സുഹൃത്തിനെപ്പോലെ തമാശ പറഞ്ഞിരിക്കുന്ന മമ്മൂക്ക അപ്പോള്‍ ഞങ്ങളില്‍ ഒരാള്‍ മാത്രം. അഭിനയമായാലും ഡ്രൈവിങ്ങായാലും ചെയ്യുന്ന ഏത് പ്രവര്‍ത്തിയിലും പൂര്‍ണത ആഗ്രഹിക്കുന്ന ഒരു തികഞ്ഞ കലാകാരന്‍, അതാണ് മമ്മൂക്ക.
ഏറ്റവും ഇഷ്ടപ്പെട്ട പത്ത് മമ്മൂട്ടി സിനിമകള്‍
1 വടക്കന്‍ വീരഗാഥ
2 തനിയാവര്‍ത്തനം
3 വാല്‍സല്യം
4 പൊന്തന്‍മാട
5 ന്യൂഡെല്‍ഹി
6 നിറക്കൂട്ട്
7 യവനിക
8 അയ്യര്‍ ദ ഗ്രേറ്റ്
9 രാജമാണിക്യം
10 തൊമ്മനും മക്കളും
https://www.facebook.com/mammoottytimesmagazine/
