Connect with us

Hi, what are you looking for?

Latest News

Flush: ലക്ഷദ്വീപിൽ നിന്നൊരു വനിതാ സംവിധായിക

ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യമായി ലക്ഷദ്വീപിൽ നിന്നു തന്നെ ഒരു വനിതാ സംവിധായിക മലയാള സിനിമയിൽ സ്വതന്ത്ര സംവിധായികയാവുന്നു.പ്രമുഖ സംവിധായകൻ ലാൽ ജോസ് ഉൾപ്പെടെ ഒട്ടെറെ സംവിധായകർക്കൊപ്പം സിനിമയിൽ പ്രവർത്തിച്ച യുവസംവിധായിക ഐഷാ സുൽത്താനയാണ് രചനയും സംവിധാനവും നിർവഹിച്ച് തൻ്റെ സ്വന്തം സിനിമയുമായി വരുന്നത്.ലക്ഷദ്വീപിൻ്റെ പശ്ചാത്തലത്തിൽ വേറിട്ടതും പുതുമയുമുള്ള ഈ സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്തു. ,’ഫ്ലഷ് ‘ എന്ന് പേരിട്ട സിനിമയുടെ ടൈറ്റിൽ സംവിധായകൻ ലാൽ ജോസ് തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

ഐഷ സുൽത്താന അവസാനമായി സഹസംവിധായികയായി പ്രവർത്തിച്ചത് സൂപ്പർ ഹിറ്റ്‌ ചിത്രം കെട്ട്യോളാണ് എന്റെ മാലാഖയിലാണ്. ആ സിനിമയുടെ എഡിറ്റർ നൗഫൽ അബ്ദുള്ള, മ്യൂസിക് ഡയറക്ടർ വില്യം എന്നിവരും ഈ ചിത്രത്തിൽ പങ്കാളികളാവുന്നുണ്ട്. വിഷ്ണു പണിക്കർ ക്യാമറയും നവാഗതനായ അനന്തു സുനിൽ ആർട്ടും, ലക്ഷദ്വീപ് നിവാസിയായ യാസർ പ്രൊഡക്ഷൻ കൺട്രോളർ, പി.ആർ.സുമേരൻപ്രി .ആർ ഒ ) എന്നിവരും പ്രവർത്തിക്കുന്നു.
ഫ്ലഷ് ന്റെ ടൈറ്റിൽ ലുക്കിൽ ഒറ്റ നോട്ടത്തിൽ കടൽ എന്ന് തോന്നുമെങ്കിലും അതിൽ ഒളിച്ചിരിക്കുന്ന പെണ്ണുടൽ ഇതിനോടകം ശ്രദ്ധിയ്ക്കപ്പെട്ടു കഴിഞ്ഞു. “എൻ്റെ സംവിധാന സഹായിയായി എത്തിയ ഒരാൾ കൂടി ഒരു സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു. ഇക്കുറി ഒരു പെൺകുട്ടിയാണ്. ഐഷ സുൽത്താനയെന്ന ലക്ഷദ്വീപുകാരി. ഐഷയുടെ ചിത്രം ഫ്ലഷിൻ്റെ പോസ്റ്റർ ഏറെ സന്തോഷത്തോടെ ഞാൻ പങ്ക് വയ്ക്കുന്നു’ലാൽ ജോസ് പറഞ്ഞു. കാഴ്ചയിൽ കടൽ പോലെ ആകെ ഇളകി മറിയുമെങ്കിലും മനസ്സിൻ്റെ ആഴങ്ങളിൽ ആഴി പോലെ ശാന്തത സൂക്ഷിക്കുന്നവരാണ് എനിക്കറിയാവുയുന്ന സ്ത്രീകളധികവും. പെണ്ണുടലിൽ ഒരു കടൽ ശരീരം കണ്ടെത്തിയ ആർട്ടിസ്റ്റിന് അഭിനന്ദനങ്ങൾ ,ലാൽ ജോസ് വ്യക്തമാക്കി.
ഈ സിനിമയ്ക്ക് ലക്ഷദ്വീപ് ഭരണകൂടവും കൈകോർക്കുന്നുണ്ട്.

കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നവംബർ അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

വനിതാ സംവിധായകർ വളരെ കുറച്ചു മാത്രം രംഗത്തുള്ള മലയാളസിനിമയിൽ ഒരുപാട് വർഷം സഹസംവിധായികയായി പ്രവർത്തിച്ച ഐഷ തന്റെ നിലപാടുകൾ തുറന്നു പറഞ്ഞതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിൽ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ നോടൊപ്പം സംവിധായികയും നടിയുമായ ഗീതു മോഹൻദാസിന്എതിരെ നിലപാട് എടുത്തത് വിവാദം ഉണ്ടാക്കിയിരുന്നു. ഇപ്പോൾ സ്റ്റെഫി തന്നെയാണ് ഫ്ലഷ് ന്റെ കോസ്റ്റ്യൂമർ. ഐഷ സ്വീകരിച്ച ആ നിലപാടിന്റ തുടർച്ചയാണിത്. ഒരു കൂട്ടം നവാഗത താരങ്ങളെയും കൂട്ടി ഐഷ സുൽത്താന എന്ന നവാഗത സംവിധായികയുടെ വരവ് വുമൺ കളക്റ്റീവിലേക്കല്ല എന്നതും ഇപ്പോൾ മലയാള സിനിമാരംഗത്ത് ചർച്ചാ വിഷയമാണ്.

പി.ആർ.സുമേരൻ (പി.ആർ.ഒ)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles