സുഗീതിന്റെ ‘തലയുണ്ട്, ഉടലില്ല’ എന്ന ചിത്രത്തിൽ നായകന്‍ ബിജു മേനോന്‍
അയ്യപ്പനും കോശിക്കുശേഷം
വീണ്ടും പൊലീസ് വേഷത്തില്‍ ബിജു മേനോന്‍. സംവിധായകന്‍ സുഗീതിന്റെ ചിത്രത്തിലാണ് പൊലീസ് വേഷത്തില്‍ ബിജു മേനോന്‍ എത്തുന്നത്. 70- കള്‍ പശ്ചാത്തലമാക്കിയുളള ഒരു കുറ്റാന്വേഷണ സിനിമയാണിത്. തലയുണ്ട്, ഉടലില്ല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സോമന്‍ നാടാര്‍ എന്ന പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ വേഷമാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുക.
വ്യത്യസ്തമായൊരു ക്രൈം ത്രില്ലറായിരിക്കും ചിത്രം. തിരുവോണ ദിനത്തില്‍ ബിജു മേനോന്റെ ഗെറ്റപ്പ് പുറത്തു വിടുമെന്നും ആരാധകരെ ഞെട്ടിക്കുന്നതായിരിക്കും ലുക്കെന്നും സംവിധായകന്‍ പറയുന്നു.
ദിലീപ് പൊന്നപ്പനും പ്രേം രാധാകൃഷ്ണനുമാണ് തിരക്കഥ. ജേക്‌സ് ബിജോയ് സംഗീതവും ഫൈസല്‍ അലി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.