Connect with us

Hi, what are you looking for?

Latest News

സൂപ്പർ ഡയലോഗ് : ഒരു വടക്കൻ വീരഗാഥ.

ചതിയന്‍ ചന്തുവിന്റെ കൊടും ക്രൂരതകളെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം.?
ഇരുമ്പാണി തട്ടി മുളയാണി വച്ച്, പൊന്‍കാരം കൊണ്ട് ചുരിക വിളക്കാന്‍ കൊല്ലന് പതിനാറ് പൊന്‍പണം കൊടുത്തവന്‍ ചന്തു.
മാറ്റഞ്ചുരിക ചോദിച്ചപ്പോള്‍ മറന്നു പോയി എന്ന് കളവു പറഞ്ഞവന്‍ ചന്തു.
മടിയില്‍ അങ്കത്തളര്‍ച്ചയോടെ കിടക്കുന്ന വീരന്റെ വയറ്റില്‍ കുത്തുവിളക്കിന്റെ തണ്ടുതാഴ്ത്തി മാറ്റാന്‍ കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവന്‍ ചന്തു.
കൊടും ചതികള്‍ പിന്നെന്തൊക്കെ പാടി നടക്കുന്നുണ്ട് പാണന്‍ നിങ്ങളുടെ നാട്ടില്‍ ?
നിങ്ങള്‍ കേട്ടതൊക്കെ ശരിയാണ്…
എല്ലാം തെറ്റുമാണ്.


ഇതോ അങ്കം?
ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാന്‍ കൂടെ നിന്നതോ അങ്കം ?
പന്തിപ്പഴുത് കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടി ഒഴിഞ്ഞതെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ നിങ്ങള്‍ക്ക്.
ശേഷമെന്തുണ്ട് കയ്യില്‍ ?
പുറഞ്ചയമായി തുടങ്ങി സൗഭദ്രമെന്ന് തോന്നിപ്പിക്കുന്ന പഴയ ആ പുത്തൂരമടവോ.
അതോ പരിചയ്ക്ക് മണ്ണു വാരി കണ്ണിലെറിഞ്ഞ് ചതിച്ചു വെട്ടുന്ന കുറുപ്പന്‍മാരുടെ പുതിയ അടവോ? ചന്തുവിനെ തോല്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ. ജീവിതത്തില്‍ ചന്തുവിനെ തോല്പിച്ചിട്ടുണ്ട്, പലരും. പലവട്ടം.
പുലയനോട് തൊടുത്തു മരിച്ച എന്റെ അച്ഛന്‍ ആദ്യം തന്നെ എന്നെ തോല്പിച്ചു.
പൊന്നിനും പണത്തിനും ഒപ്പിച്ച് സ്‌നേഹം തൂക്കി നോക്കിയപ്പോള്‍ മോഹിച്ച പെണ്ണുമെന്നെ തോല്പിച്ചു.
അവസാനം ……..അവസാനം.
സത്യം വിശ്വസിക്കാതെ ചങ്ങാതിയുമെന്നെ തോല്പിച്ചു.
തോല്‍വികളേറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി.
മടങ്ങിപ്പോ, അങ്കമുറകൊണ്ടും ആയുധബലംകൊണ്ടും ചതിയന്‍ ചന്തുവിനെ തോല്പിക്കാന്‍ ആണായിപിറന്നവരാരുമില്ല.

Film : Oru Vadakkan Veeragadha

Screenplay & Dilaogues : MT Vasudevn Nair

Director : Hariharan

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A