മമ്മൂട്ടിയുടെ വലിയ ആരാധകനാണ് ടി എൻ പ്രതാപൻ എം പി. എം എൽ എ ആയിരിക്കുമ്പോൾ തന്നെ മമ്മൂട്ടിയുടെ പല ലോക്കേഷനുകളിലും നിത്യ സന്ദർശകനാണ് ടി എൻ. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സംഘടനയുടെ രക്ഷധികാരിയായും പ്രതാപൻ പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോഴിതാ താൻ ക്വറന്റൈനിൽ കഴിഞ്ഞ നാളുകളിലെ ഓർമ്മകൾ പങ്കുവച്ചു പ്രതാപൻ രചിച്ച ഓർമ്മകളിലെ സ്നേഹതീരം എന്ന ആദ്യ പുസ്തകത്തിന്റെ പ്രകാശനം തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി നിർവഹിച്ചതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ ടി എൻ പ്രതാപൻ.
ലോക് ഡൗണായതിനാല്‍ മമ്മൂട്ടിയുടെ വീട്ടില്‍ വെച്ചാണ് പ്രകാശനം നടന്നത്. ടി.എന്‍ പ്രതാപന്‍റെ മകന്‍ ആഷിഖ് ടിയും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രീയമടക്കം ചുറ്റുപാടിലുള്ള നിരവധി കാര്യങ്ങളെ പറ്റി മമ്മൂട്ടി സംസാരിച്ചതായി ടി.എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതെ സമയം മമ്മൂട്ടിയുടേതായി പുറത്തുവന്ന പുതിയ ലുക്ക് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. മമ്മൂട്ടിയുടെ മനോഹാരമായ ചിരിയും പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കുമാണ് ആരാധകരെ ആവേശത്തിലാക്കിയത്. നേരത്തെ മമ്മൂട്ടിയുടെ വര്‍ക്ക് ഔട്ട് ചിത്രം സമാനമായ രീതിയില്‍ വലിയ രീതിയില്‍ ചര്‍ച്ച ആയിരുന്നു. മാസ് ലുക്കിലുള്ള രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നത്.
ടി.എന്‍ പ്രതാപന്‍റെ ഫേസ്ബുക്ക് കുറിപ്പ്
എന്റെ ആദ്യത്തെ പുസ്തകം ‘ഓർമ്മകളുടെ സ്നേഹതീരം’ എനിക്കേറ്റവും പ്രിയപ്പെട്ട പത്മശ്രീ മമ്മൂട്ടി ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് പ്രകാശനം ചെയ്തു. കോവിഡ് ലോക് ഡൗണിന് ശേഷം പൊതുപരിപാടികളിലൊന്നിലും പങ്കെടുക്കാതെയും, സന്ദർശകരെ നിയന്ത്രിച്ചതും അതീവ സൂക്ഷമതയോടെ കഴിയുന്ന മലയാളിയുടെ എക്കാലത്തെയും ആവേശമായ മമ്മൂക്ക എന്റെ ഈ പുസ്തകം പ്രകാശനം ചെയ്തുതരാമെന്ന് പറഞ്ഞതിലും വലിയ ഭാഗ്യമെന്താണെന്ന് ആലോചിക്കുകയായിരുന്നു ഞാൻ.
സൗഹൃദങ്ങൾ ആത്മീയമായ ചിട്ടയോടെ സൂക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്ന മമ്മൂക്ക കുറെ സമയം എന്നോടും എന്റെ മകനോടുമൊപ്പം പങ്കുവെക്കുകയും ഉയർന്ന ചിന്തകളും വേറിട്ട പ്രവർത്തനങ്ങളും വായനയും എഴുത്തുമെല്ലാം പൊതുപ്രവർത്തനത്തിന്റെ കൂടെ ചേർത്തുനിർത്താൻ ശ്രമിക്കണമെന്ന് ആശംസിക്കുകയും ചെയ്തു.
നന്മയുടെയും പ്രതീക്ഷയുടെയും നല്ല വാക്കുകൾകൊണ്ടും, എന്തിന്, ഒരു നേർത്ത പുഞ്ചിരികൊണ്ടുതന്നെ മറ്റുള്ളവരുടെ മനസ്സിൽ സുകൃതത്തിന്റേതായ ഒരു വലിയ തിരയിളക്കം തന്നെ സൃഷ്ടിക്കാൻ കഴിവുളള ആളാണ് മമ്മൂക്ക. സന്തോഷകരമായ ഞങ്ങളുടെ സംഭാഷണത്തിൽ മുഴുവൻ അത്തരത്തിലുള്ള ഒരു അനുഭൂതി പ്രകടമായിരുന്നു. രാഷ്ട്രീയമടക്കം നമ്മുടെ ചുറ്റുപാടിലുമുള്ള അനവധി കാര്യങ്ങളെ പറ്റി മമ്മൂക്ക സംസാരിച്ചു.
മമ്മൂക്കയുടെ ജന്മദിനം അടുത്തുവരികയാണ്. ഇനിയുമേറെക്കാലം മലയാളിയുടെ സിനിമാ സാമൂഹിക ഭാവുകത്വത്തിൽ ഇത്രയും നാളിലേതുപോലെ തന്നെ അനുപമമായ സന്തോഷ സാന്നിധ്യമാകാൻ മമ്മൂക്കക്ക് കഴിയട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുകയാണ്.
എന്റെ ഈ പുസ്തകം ഇനി വായനക്കാരിലേക്ക് ഹൃദയം ചേർത്ത് സമർപ്പിക്കുകയാണ്. വായിക്കണം, അഭിപ്രായങ്ങൾ പങ്കുവെക്കണം. മികച്ച വായനാനുഭവങ്ങളും നിരൂപണങ്ങളും പുസ്തകത്തിന്റെ പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
https://www.facebook.com/547607912096516/posts/1443059195884712/