1992 ലെ ഓണക്കാലം.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ബിസിനസ് നടക്കുന്ന സീസൺ.
മോഹൻലാൽ പ്രിയദർശൻ ടീമിന്റെ അദ്വൈതം.
മോഹൻലാൽ സംഗീത് ശിവൻ ടീമിന്റെ യോദ്ധാ,
ഫാസിലിന്റെ മമ്മൂക്കാ ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ്, ടിഎസ് സുരേഷ് ബാബു മമ്മൂക്കാ ടീമിന്റെ കിഴക്കൻ പത്രോസ് എന്നിവ പ്രധാന ചിത്രങ്ങൾ.
മറ്റെല്ലാ ചിത്രങ്ങളേയും ബഹുദൂരം പിന്നിലാക്കി അപ്പൂസ് ടോപ്പ് ഗ്രോസറും ഇൻഡസ്ട്രിയൽ ഹിറ്റുമായി.
ഫാസിൽ എന്ന സംവിധായകന്റെ മികവു തന്നെയായിരുന്നു ഈ വിജയത്തിനടിസ്ഥാനം.
ഫാമിലിയെ പിടിച്ചിരുത്തുന്ന മാന്ത്രികത നിറച്ച തിരക്കഥ,
ഇളയരാജയുടെ സൂപ്പർഹിറ്റ് ഗാനങ്ങൾ,
ശോഭനയുടെ നായിക വേഷം,
മാസ്റ്റർ ബാദുഷയുടെ മിന്നുന്ന പ്രകടനം,
സീനാ ഡാഡിയുടെ മികച്ച പ്രകടനം,
എല്ലാത്തിനുമപ്പുറം സ്നേഹസമ്പന്നനായ പപ്പയായുളള മെഗാസ്റ്റാറിന്റെ തകർപ്പൻ പ്രകടനം.
ഓലത്തുമ്പത്തിരുന്നൂയലാടും ..
എൻപൂവേ പൊൻപൂവേ..
സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ ..
കാക്കാ പൂച്ച കൊക്കരക്കോഴി..
തുടങ്ങിയ പാട്ടുകളെല്ലാം തരംഗമായി മായി.
വിജയമായിരുന്നു, സർവ്വകാല വിജയം.
പ്രദർശനം തുടങ്ങി രണ്ടുമാസക്കാലം ടിക്കറ്റില്ലാതെ ജനം നെട്ടോട്ടമോടി.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഹെവി റിട്ടേണായിരുന്നു.
26 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം 26 തിയേറ്ററുകളിലും റെഗുലർ ഷോയിൽ 50 ദിവസം പൂർത്തിയാക്കി.
20 കേന്ദ്രങ്ങളിൽ 65 ദിവസം കടന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ സർവ്വകാല റിക്കാർഡായി മാറി.
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 11 കേന്ദ്രങ്ങളിൽ 100 ദിവസം പൂർത്തിയാക്കി പുതിയ ഒരു റിക്കാർഡും ഇട്ടു.
തിരുവന്തപുരം ശ്രീകുമാറിൽ 150 ദിവസം പൂർത്തിയാക്കിയാണ് ചിത്രം ഫൈനൽ റൺ അവസാനിപ്പിച്ചത്.
ബി, സി കേന്ദ്രങ്ങളിലും തകർപ്പൻ കളക്ഷൻ നേടിയ ചിത്രം കേരളമാകമാനം തരംഗമായി മാറി.
മോഹൻലാലിന്റെ അദ്വൈതവും യോദ്ധയും നേടിയ ആകെ കളക്ഷനേക്കാൾ കൂടുതലായിരുന്നു അപ്പൂസ് നേടിയ ഫൈനൽ കളക്ഷൻ എന്നത് സിനിമയുടെ മഹാവിജയത്തിന്റെ മാറ്റ് കൂട്ടുന്നു.
ബാനർ – ഖയിസ് പ്രൊഡക്ഷൻസ്
തിരക്കഥ – തിരക്കഥ
സംഗീതം – ഇളയരാജാ
വിതരണം – സ്വർഗചിത്ര
സംവിധാനം – ഫാസിൽ
(സിജു കൃഷ്ണൻ )
