മമ്മൂക്കയുടെ പിറന്നാളിനോടനുബന്ധിച്ചു മമ്മൂട്ടി ടൈംസ് ഒരുക്കുന്ന പിറന്നാൾ സ്പെഷ്യൽ വീഡിയോ ഒരു മാഷപ്പ് വീഡിയോ അല്ല ; മറിച്ചു മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ചലച്ചിത്ര -സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖർ മമ്മൂട്ടി എന്ന നടനെയും മനുഷ്യനെയും അടയാളപ്പെടുത്തുന്ന വ്യത്യസ്തമായ ഒരു വീഡിയോ പ്രോഗ്രാമാണ് ‘Mega wishes to Megastar’.
വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 125-ഓളം വ്യക്തിത്വങ്ങൾ ഒന്നിക്കുന്ന ഈ പ്രോഗ്രാമിൽ മമ്മൂട്ടി എന്ന നടന്റെ സിനിമാ പ്രവേശവും താരപ്പാക്കിട്ടോടെയുള്ള വളർച്ചയും എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയും ഉൾപ്പെടുന്നു.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു നടന്റെ പിറന്നാളിന് ആശംസകൾ അർപ്പിക്കാൻ ഇത്രയധികം പേർ ഒരുമിച്ചു എത്തുന്നത്.
ഇന്ന് രാത്രി മമ്മൂട്ടി ടൈംസ് യുട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്ന വിഡിയോയുടെ ദൈർഘ്യം രണ്ട് മണിക്കൂർ 26 മിനിട്ടാണ്.
ഇതും ഒരു റെക്കോർഡ് ആണ്.
മമ്മൂട്ടി ടൈംസും പ്രോക്സിമ എന്റർടൈൻമെന്റും ചേർന്നൊരുക്കുന്ന ഈ പ്രോഗ്രാമിന്റെ ഡയരക്ടർ സഫീർ കവലയൂരാണ്. ക്രിയേറ്റീവ് ഹെഡ് റഫീഖ് എ എച്ച്.
