പിറന്നാൾ ദിനത്തിൽ പ്രിയ വാപ്പച്ചിയെ കെട്ടിപ്പിടിച്ചു സ്നേഹത്തോടെ ആ കവിളിൽ ഉമ്മ നൽകുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തു ദുൽഖർ സൽമാൻ ഇങ്ങനെ കുറിച്ചു…
‘ഹാപ്പി ഹാപ്പി ബർത്ത്ഡേ വാപ്പിച്ചി. ഇങ്ങനെ കൂടുതൽ ചെറുപ്പമായി തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ. നിറയെ സ്നേഹം’
താൻ കണ്ടതിൽ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളയാളുമാണ് വാപ്പിച്ചിയെന്നും എന്തിനും ഏതിനും ആശ്രയിക്കാമെന്നും മകന്‍ കുറിക്കുന്നു. തന്‍റെ സമാധാനവും സന്തോഷവും ഏറെ പ്രിയപ്പെട്ട വാപ്പിച്ചിയാണെന്ന് ദുൽഖർ കുറിക്കുന്നു.
ദുൽഖറിന്റെ കുറിപ്പ് ഇങ്ങനെ :
‘പിറന്നാൾ ആശംസകൾ വാപ്പിച്ചി! എനിക്കറിയാവുന്നതിൽ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ ആൾ വാപ്പിച്ചിയാണ്. എന്തിനും എനിക്ക് ആശ്രയിക്കാവുന്ന, എന്നെ കേട്ടിരുന്ന് ശാന്തനാക്കുന്നയാളാണ്. എന്റെ സമാധാനവും സന്തോഷവുമെല്ലാം. വാപ്പിച്ചിയുടെ നിലവാരത്തിലേക്ക്, പ്രതീക്ഷയിലേക്ക് ഉയർന്ന് ജീവിക്കാനാണ് ഓരോ ദിവസവും ഞാൻ ശ്രമിക്കുന്നത്. നമുക്കെല്ലാം ഈ സമയത്ത് ഒന്നിച്ചിരിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ ആഹ്ലാദം. മറിയത്തിനൊപ്പം വാപ്പിച്ചിയെ കാണുന്നത് പോലെ എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊന്നുമില്ല. ഹാപ്പി ഹാപ്പി ബർത്ത്ഡേ വാപ്പിച്ചി. ഇങ്ങനെ കൂടുതൽ ചെറുപ്പമായി തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ. നിറയെ സ്നേഹം’ എന്നായിരുന്നു ദുൽഖറിന്റെ കുറിപ്പ്.
വാപ്പിച്ചി ജീവിതത്തിലെ സൂപ്പർഹീറോയാണെന്നും, കരുത്തനായ പിതാവാണെന്നും വാപ്പിച്ചിയുടെ പ്രായം കുറയുന്നത് കണ്ടിട്ട് താൻ ആദ്യം പ്രായമാകുമെന്നാണ് തോന്നുന്നതെന്നും കുറിപ്പിനൊപ്പമുള്ള ഹാഷ്ടാഗുകളിലൂടെ ദുൽഖർ പറയുന്നു. തന്നെ സംബന്ധിച്ച് പൂർണനായ മനുഷ്യനാണ് വാപ്പിച്ചിയെന്നും കാലം നിശ്ചലമായിപ്പോകുമെന്ന് തോന്നുന്നത് വാപ്പിയെ കാണുമ്പോഴാണെന്നും ദുൽഖർ സ്നേഹത്തോടെ എഴുതുന്നു.