ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിന്റെ മൂന്നാം ടീസർ പുറത്തിറങ്ങി. മമ്മൂക്കയ്ക്ക് ഒരു പിറന്നാൾ സമ്മാനം ആയാണ് ടീം വൺ ടീസർ പുറത്തിറക്കിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ ആയുള്ള മമ്മൂട്ടിയുടെ മേക്കോവർ തന്നെ ഏറെ ആവേശം കൊള്ളിക്കുന്ന താണ്. ഒരു മുഖ്യമന്ത്രിയുടെ ബോഡി ലാംഗ്വേജും ഭാവഹാവാദികളുമായി നടന്നുവന്ന് കസേരയിൽ ഇരുന്ന് കാലിന്മേൽ കാൽ കയറ്റി വച്ചു ഇരിക്കുന്ന മമ്മൂട്ടിയുടെ ആ ഒരൊറ്റ രംഗവും “സാധാരണക്കാർക്കുള്ള സ്ഥലമാണ് ഗാലറി. അതുകൊണ്ടുതന്നെ അവർക്കുവേണ്ടി തന്നെയാണ് എന്റെ കളി” എന്ന ഡയലോഗും തന്നെ മതി ഈ കടക്കൽ ചന്ദ്രൻ തിയേറ്ററുകളിൽ കൈയ്യടി കളുടെ പൂരം തന്നെ തീർക്കും എന്ന് ഉറപ്പ്.
ഇച്ചായീസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന വൺ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കോവിഡ് കാലം കഴിഞ്ഞാൽ ഉടൻ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. സെൻട്രൽ പിൿചേഴ്സ് ആണ് വൺ തിയേറ്ററുകളിൽ എത്തിക്കുന്നത്.