By Praveen Lakkoor
മലയാളത്തിന്റെ മഹാനടന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ചലച്ചിത്ര-സാമൂഹ്യ – സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള വീഡിയോ ആസ്വാദകരും സിനിമാലോകവും ഇരുകയ്യും നീട്ടി സ്വീകരിച്ചു.
മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയുംകുറിച്ചുള്ള പ്രതിഭാധനരായ മഹത് വ്യക്തികളുടെ വിലയിരുത്തലുകൾ സോഷ്യൽ മീഡിയയിലും വൈറൽ ആണ്.
മമ്മൂട്ടി നായകനായ എവർ ഗ്രീൻ സ്റ്റൈലിഷ് എന്റർടൈനർ ‘ബിഗ്ബി’യിലൂടെ അരങ്ങേറ്റം കുറിച്ച, മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംഗീത സംവിധായകൻ ഗോപി സുന്ദർ മമ്മൂട്ടിയോടുള്ള സ്നേഹവും ആദരവും തന്റെ വാക്കുകളിൽ നിറച്ചു.തന്റെ ഓഫീസിന്റെ ചുമരിൽ ബിലാലിന്റെ പോസ്റ്റർ ഇപ്പോഴും സൂക്ഷിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. പോസ്റ്റർ കാണിച്ചുകൊണ്ടാണ് ഓഫീസിൽ നിന്നുള്ള വീഡിയോ അദ്ദേഹം ഷെയർ ചെയ്തത്. തന്റെ കരിയറിൽ ബിഗ് ബി എന്ന സിനിമയുടെ സ്വാധീനവും സംഗീതത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ കാഴ്ചപ്പാടുകളും അദ്ദേഹം പറയുന്നു. ദുൽഖറിനെ പാടിച്ചപ്പോൾ ഉള്ള അനുഭവും അദ്ദേഹം പങ്കുവെച്ചു.
വീഡിയോയുടെ പൂർണ രൂപം