പ്രവീൺ ളാക്കൂർ
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘അർത്ഥം’ എന്ന സിനിമയിൽ ഗാനഗന്ധർവന്റെ മാന്ത്രിക ശബ്ദത്തിൽ പിറന്ന ‘ശ്യാമാംബരം…’ എന്ന നിത്യ ഹരിത ഗാനത്തിന് കവർ വേർഷൻ ഒരുക്കിയിരിക്കുയാണ് ഗായകനും സംഗീത സംവിധായകനുമായ ശ്രീനാഥ് ശിവശങ്കരൻ.മലയാളത്തിന്റെ മഹാനടന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ സ്നേഹാദരമായാണ് ശ്രീനാഥ് ഈ ഗാനം സമർപ്പിച്ചിരിക്കുന്നത്
മലയാളത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത ഈണങ്ങൾ സമ്മാനിച്ച ജോൺസൺ മാസ്റ്റർ ഈണമിട്ട ഈ ഗാനത്തിന്റെ ഹൃദ്യമായ വരികൾ കൈതപ്രത്തിന്റേതാണ്. ശ്യാമാംബരത്തിന്റെ കവർ വേർഷൻ
Sreenath Sivasankaran എന്ന തന്റെ യൂട്യൂബ് ചാനൽ വഴിയാണ് അദ്ദേഹം ആസ്വാദകരിൽ എത്തിച്ചിരിക്കുന്നത്.

ജനപ്രിയ റിയാലിറ്റി ഷോ ‘ഐഡിയ സ്റ്റാർ സിംഗർ’ മലയാളത്തിന് സമ്മാനിച്ച അനുഗൃഹീത കലാകാരന്മാരിൽ മുൻപന്തിയിലാണ് ശ്രീനാഥിന്റെ സ്ഥാനം. വ്യസ്ത്യസ്തത നിറഞ്ഞ ഗാനങ്ങളെ തികഞ്ഞ കയ്യടക്കത്തോടെ വേദിയിൽ അവതരിപ്പിച്ചുകൊണ്ട് ആസ്വാദകരുടെ മനം കവരാൻ ശ്രീനാഥിന് സാധിച്ചു.
നിരവധി സ്റ്റേജ് ഷോകളിലൂടെ ഇന്ത്യയ്ക്ക് പുറത്തും കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടാൻ കഴിഞ്ഞ ശ്രീനാഥ് മമ്മൂട്ടി നായകനായ കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി മാറി. . ശ്രീനാഥിന്റെ ഈണത്തിൽ പിറന്ന കുട്ടനാടൻ ബ്ലോഗിലെ ഗാനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.പ്രതിഭാധനരായ കലാകാരന്മാരെ സിനിമയിൽ അവതരിപ്പിക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു നടൻ ലോക സിനിമയിൽ തന്നെ ഉണ്ടാകില്ല. തലമുറകളെ പ്രചോദിപ്പിക്കുന്ന മഹാ നടന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ‘മമ്മൂട്ടി ടൈംസ്’ ഒരുക്കിയ വീഡിയോയിൽ ശ്രീനാഥിന്റെ വാക്കുകൾ, മമ്മൂട്ടി പുതുതലമുറയിൽ ചെലുത്തുന്ന സ്വാധീനത്തിനും, കലാ പ്രതിഭകളെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാൻ അദ്ദേഹം എക്കാലവും കാണിച്ച സന്മസിനും നന്ദി പറയുന്നത് കൂടിയാണ്

In this article:

Click to comment