മമ്മൂക്കയോടൊപ്പം ചെയ്തിട്ടുള്ള സിനിമകൾ നല്ല സമയവും കൂടുതൽ ത്രില്ലുമാണ് സമ്മാനിക്കുന്നത് .” ‘ന്യൂയോർക്ക്’ ആരംഭിക്കുന്നതിനെക്കുറിച്ചും മനസ്സ് തുറന്ന് വൈശാഖ്.
മമ്മൂട്ടി മലയാളത്തിന് പരിചയപ്പെടുത്തിയ സംവിധായകരിൽ മുൻനിരയിലാണ് വൈശാഖിന്റെ സ്ഥാനം. തീയറ്ററുകൾ ഇളക്കി മറിക്കുന്ന വമ്പൻ വാണിജ്യ വിജയങ്ങളാണ് അദ്ദേഹത്തിന്റെ മിക്ക സിനിമകളും. പോക്കിരിരാജ, മധുരരാജ എന്നീ മെഗാ ഹിറ്റുകൾക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന ‘ന്യൂയോർക്ക്’ ഏറെ പ്രതീക്ഷകൾ ഉണർത്തുന്ന സിനിമയാണ്. മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ‘മമ്മൂട്ടി ടൈംസ്’ ഒരുക്കിയ വീഡിയോയിൽ വൈശാഖ് മമ്മൂട്ടിയെക്കുറിച്ചും ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ‘ന്യൂയോർക്ക്’ എന്ന സിനിമയെക്കുറിച്ചും സംസാരിക്കുന്നു.
താരം എന്ന നിലയിൽ എന്നതുപോലെ ഒരു വ്യക്തി എന്ന നിലയിലും അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി എന്ന് വൈശാഖ് പറഞ്ഞു. “ഒരു നല്ല മനുഷ്യൻ എങ്ങനെ എന്നതിന്റെ അപൂർവ ഉദാഹരണമാണ് മമ്മൂക്ക .അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുള്ള ഓരോ സിനിമയും തനിക്ക് നല്ല സമയവും കൂടുതൽ ത്രില്ലുമാണ് സമ്മാനിച്ചിട്ടുള്ളത്.” .മെഗാസ്റ്റാറുമായി ഒരുമിക്കുന്ന ‘ന്യൂയോർക്ക്’ എന്ന പുതിയ ചിത്രം ആരംഭിക്കുന്നതിനെക്കുറിച്ചും വൈശാഖ് സംസാരിക്കുന്നു.
വീഡിയോയുടെ പൂർണ രൂപം: