ലോക് ഡൌൺ കാലത്ത് മമ്മൂട്ടിയുടെ ഫോട്ടോ ഗ്രാഫിയും വർക്ക് ഔട്ട് സ്റ്റില്ലുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറലൂം സമൂഹത്തിൽ ഏറെ ചർച്ചാവിഷയവുമായിരുന്നു.
ഫോട്ടോ ഗ്രാഫി പോലെ, അഭിനയം പോലെ, ഡ്രൈവിംഗ് പോലെ മമ്മൂട്ടിയ്ക്ക് ഏറെ താല്പര്യമുള്ള മേഖലയാണ് കൃഷിയും.
പാടത്ത് കൊയ്യുന്ന മമ്മൂട്ടിയെക്കുറിച്ചുള്ള വാർത്തകളും ഏറെ കൗതുകത്തോടെയാണ് നാം കണ്ടത്. ഫല വൃക്ഷങ്ങളുടെ തോട്ടം വേണമെന്നത് മമ്മൂട്ടിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് ഒരു ചാനൽ പരിപാടിയിൽ പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ വീട്ട്മുറ്റത്ത് വിളഞ്ഞ സൺഡ്രോപ് കൈയിൽ പിടിച്ചു സന്തോഷത്തോടെ ഇരിക്കുന്ന ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നു. Harvesting Sun Drops.. എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ആ ചിത്രം ഇപ്പോൾ വൈറലായി മാറുകയാണ്.
https://www.instagram.com/p/CFcFZwBJopS/?utm_source=ig_web_copy_link