ക്ലൈമാക്സ് സീനിലെ അസാധ്യ പെർഫോമൻസ് കൊണ്ട് ഒരു സിനിമയെ മൊത്തം തന്റെ വരുത്തിയിലാക്കിയ മമ്മൂട്ടി മാജിക് പ്രേക്ഷകർ കണ്ട സിനിമയാണ് ശ്രീനിവാസൻ തിരക്കഥ എഴുതി അദ്ദേഹത്തിന്റെ ഭാര്യസാഹോദരൻ കൂടിയായ നവാഗതനായ എം മോഹനൻ ഒരുക്കിയ കഥ പറയുമ്പോൾ എന്ന സിനിമ.
ആ സിനിമയുടെ വൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത് ഗസ്റ്റ് റോളിൽ എത്തിയ മമ്മൂട്ടിയുടെ സൂപ്പർ സ്റ്റാർ അശോക് രാജ് എന്ന കഥാപാത്രമാണ്. പ്രത്യേകിച്ചും ക്ലൈമാക്സ് സീനിലെ മമ്മൂട്ടിയുടെ ആ പ്രസംഗ സീനുകൾ.
തന്റെ കളിക്കൂട്ടുകാരനായായിരുന്ന ബാർബർ ബാലനേക്കുറിച്ചും തന്റെ ബാല്യകാലത്തെ കുറിച്ചും ഒരു പ്രസംഗ സീനിലൂടെ വിവരിക്കുന്ന ആ രംഗങ്ങൾ കണ്ണുനീർ പൊഴിക്കാതെ കണ്ടു തീർക്കാൻ കഴിയില്ല.
ഈ സിനിമയുടെ കഥയുടെ ത്രെഡ് ശ്രീനിവാസൻ, എം മോഹനനോട് പറഞ്ഞപ്പോൾ തന്നെ ഒരു കാര്യം പ്രത്യേകം പറഞ്ഞു… ഇതിലെ സൂപ്പർ സ്റ്റാർ അശോക് രാജ് ആയി മമ്മൂട്ടി അഭിനയിക്കുമെങ്കിൽ മാത്രമേ ഈ സിനിമ ചെയ്യാൻ പറ്റൂ. മമ്മൂട്ടി നോ പറഞ്ഞാൽ ഈ സിനിമ ചെയ്തിട്ട് കാര്യമില്ല.
കഥ കേട്ടപ്പോൾ ശ്രീനിവാസന്റെ ആ വാക്കുകൾ ശരിയാണെന്ന് അന്നേ തനിക്കു തോന്നിയെന്നും എന്നാൽ മമ്മൂക്ക ഈ കഥ കേട്ടാൽ ഒരുക്കലും നിരസിക്കില്ല എന്നും എം മോഹനൻ മനസ്സിൽ ഉറപ്പിച്ചു.
കഥ കേട്ട് മമ്മൂട്ടി ഇതിലെ സൂപ്പർ സ്റ്റാർ അശോക് രാജ് ആയി… ബാർബർ ബാലന്റെ ബാല്യകാല സുഹൃത്തായ അശോകനായി പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
എന്നാൽ അന്ന് ശ്രീനിവാസൻ പറഞ്ഞതിന്റെ പൂർണ്ണമായ ഉത്തരമയിരുന്നു ഈ സിനിമയുടെ അന്യഭാഷാ റീമേക്കുകൾ അവിടങ്ങളിൽ പരാജയമായത്. മലയാളത്തിൽ മമ്മൂട്ടി അവതരിപ്പിച്ചു വിസ്മയിപ്പിച്ച സൂപ്പർ സ്റ്റാർ അശോക് രാജിന്റെ റോളിൽ തമിഴിൽ രാജനീക്കാന്തും ഹിന്ദിയിൽ ഷാരൂഖ് ഖാനും അഭിനയിച്ചിട്ടും തമിഴ്ലും ബോളിവുഡിലും ഈ സിനിമ വിജയിക്കാതെ പോയതിന്റെ പ്രധാന കാരണവും മമ്മൂട്ടിയുടെ അശോക് രാജിന്റെ അടുത്തുപോലും രജനിക്കും ഷാറൂഖിനും എത്താൻ കഴിയാതിരുന്നതാണ്.
കഥ പറയുമ്പോൾ എന്ന സിനിമയുടെ വിജയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നബോക്സ് ഓഫീസ് മീഡിയയുടെ സൂപ്പർ ഹിറ്റുകളുടെ കഥയിൽ സിനിമയുടെ പിറവിയെക്കുറിച്ചും മറ്റു പല വിശേഷങ്ങളും പങ്കിവയ്ക്കുന്നുണ്ട് സംവിധായകൻ എം മോഹനൻ.
ഗുഡ് വിൽ എന്റർടൈൻമെന്റ്ന്റെ പുതിയ യൂട്യൂബ് ചാനലായ WORLD VISON ചാനലിൽ ആണ് സൂപ്പർ ഹിറ്റുകളുടെ കഥ പറയുന്നത്.