തയ്യാറാക്കിയത് : സച്ചു
മമ്മൂട്ടി -സീമ… ഇന്നത്തെ മമ്മൂട്ടി- നയൻതാര ജോഡികളെക്കാൾ കൂടുതൽ 80-90 കാലഘട്ടങ്ങളിൽ, മലയാള സിനിമ പ്രേഷകർ മമ്മൂട്ടി സീമ ജോഡികളെ ഇഷ്ടപ്പെട്ടിരുന്നു. 47 ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ ഈ താരാജോടികൾ ഒന്നിച്ചു. മുപ്പത്തിയറോളം ചിത്രങ്ങളിൽ നായികനായകന്മാരായി. 1971 ൽ മലയാളിസിനിമയിൽ (അച്ഛന്റെ ഭാര്യ ) എത്തിയ ശാന്തി ചെറിയ റോളുകളിലും. ഡാൻസ് രംഗങ്ങളുമായി തന്റെ സിനിമ ജീവിതം മുന്നോട്ടു കൊണ്ടുപോയി. നിഴലെ നീ സാക്ഷി നായിക ആയെങ്കിലും 1978 ൽ I V ശശി സംവിധാനം ചെയ്ത അവളുടെ രാവുകളിൽ കൂടി മലയാളസിനിമയിലേക്ക് ഒരു പുതിയ നായികയുടെ പ്രയാണം ആരംഭിക്കുകയായിരുന്നു. “സീമ “. 1981ൽ പിജി വിശ്വംഭരൻ . മമ്മൂട്ടി. സുകുമാരൻ. ഷീല . സീമ. പ്രമീള ടീമിന്റെ സ്ഫോടനം ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. മമ്മൂട്ടിയോടൊപ്പം മിക്ക ചിത്രങ്ങളിലും സീമ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. 1989 ൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച മഹായാനത്തിന് ശേഷം സീമ സിനിമയിൽ നിന്നും ഒരു ചെറിയ അവധി എടുത്തു
കുറച്ചു കാലത്തിനു ശേഷം സീമ തിരികെ മലയാളസിനിമയിൽ എത്തുമ്പോഴേക്കും അഭിനയം കൊണ്ടും, ഗ്ലാമർ കൊണ്ടും മമ്മൂട്ടി ഏറെ ദൂരെ എത്തിയിരുന്നു. സീമയുടെ ഭർത്താവും ഡയറക്ടർ കൂടിയായ IV ശശി മമ്മൂട്ടി എന്ന നടന്റെ വളർച്ചയിൽ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. 2006ൽ വന്ന പ്രജപതി എന്ന ചിത്രത്തിലാണ് അവസാനമായി ഇവർ ഒന്നിച്ചത്.
മമ്മൂട്ടിയും സീമയും ഒന്നിച്ച ചിത്രങ്ങൾ സ്ഫോടനം. മനസൊരു മഹാസമുദ്രം. തടാകം. അനുബന്ധം. ഇടനിലങ്ങൾ. തിരക്കിൽ അല്പം സമയം. അടിയോഴുക്കുകൾ. നാണയം. സംഘം. മാണിതാലി. നാൽക്കവല. സിന്ദൂര സന്ധ്യക്ക് മൗനം. ഒരു മുഖം പല മുഖം. ഇനിയെങ്കിലും. ഗാന്ധിനഗർ 2nd സ്ട്രീറ്റ്. പ്രജപതി. മാന്യമാഹജനങ്ങളെ. മുക്തി. ഈ കൈകളിൽ. ഒരു മാടപ്രവിന്റെ കഥ. അതിരാത്രം. വിചാരണ. ഇത്രയും കാലം. കരിമ്പിൻപൂവിനക്കാരെ. ആ നേരം അൽപ ദൂരം. മണിയറ. സന്ദർഭം. കാണാമറായത്ത്. ഇന്നല്ലങ്കിൽ നാളെ . അഹിംസ. ചിരിയോ ചിരി. കോമരം. ലക്ഷ്മണ രേഖ. ഒന്നാണ് നമ്മൾ. മറ്റൊരാൾ. 1921. അടിമകൾ ഉടമകൾ. വാർത്ത. സന്ധ്യക്ക് വിരിഞ്ഞ പൂവ്. അക്ഷരങ്ങൾ. സന്ധ്യക്ക് എന്തിന് സിന്ദൂരം. ആൾക്കൂട്ടത്തിൽ തനിയെ. ആവനാഴി. കോടതി. അമേരിക്ക അമേരിക്ക. രുഗ്മ
