പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളിൽ ഒന്നായിരുന്നു മമ്മൂട്ടി -സുമലത ജോഡി. എൺപതുകളുടെ അവസാനത്തിൽ കുടുംബ പ്രേക്ഷകരും യുവ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച താര ജോഡികൾ.
1980ൽ ജോഷി ജയൻ സീമ ചിത്രമായ “മൂർഖൻ ” എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് എത്തിയ സുമലത മലയാളികളുടെ ഇഷ്ട നായിക കൂടിയാണ്. 1981 ൽ മുന്നേറ്റം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും സുമലതയും ആദ്യമായി ഒന്നിക്കുന്നത്.
ജോൺ ജാഫർ ജനാർദ്ദനൻ എന്ന ഐ വി ശശി ചിത്രത്തിലൂടെയാണ് സുമലത,മമ്മൂട്ടിയുടെ നായികയാകുന്നത്. ന്യൂഡൽഹി. നിറക്കൂട്ട്, ശ്യാമ, നായർ സാബ് എന്നിവയാണ് ഈ ജോഡികളുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. 16 ചിത്രങ്ങളിൽ മമ്മൂട്ടിയും സുമലതയും ഒന്നിച്ചു.
മമ്മൂട്ടി – സുമലത ചിത്രങ്ങൾ :
മുന്നേറ്റം
തടാകം
ജോൺ ജാഫർ ജനാർദ്ദനൻ
ചക്രവളം ചുവന്നപ്പോൾ
ഇടവേളക്ക് ശേഷം
പുറപ്പാട്
ഈ തണുത്ത വെളുപ്പാൻ കാലത്ത്
പരമ്പര
ശ്യാമ
നിറക്കൂട്
ന്യൂ ഡൽഹി
ദിനരാത്രങ്ങൾ
കൊടുംകാറ്റ്
അലക്കടലിനക്കാരെ
നായർ സാബ്
No 20 മദ്രാസ് മെയിൽ