1987-ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ഇരുപതാം നൂറ്റാണ്ട് കാണാൻ മമ്മൂട്ടിയും ഫാമിലിയും ലുലുവിൽ സിനിമ കാണാൻ വന്നു എന്നോ!? അന്ന് എവിടെയാണ് ലുലു മാൾ?
മമ്മൂട്ടി ടൈംസ് യൂട്യൂബ് ചാനലിന്റെ ‘മമ്മൂട്ടിയും ഞാനും’ എന്ന പ്രോഗ്രാമിൽ,
ഇരുപതാം നൂറ്റാണ്ട് റിലീസ് ചെയ്ത സമയം മമ്മൂട്ടിയും ഫാമിലിയും എറണാകുളം ലുലു തിയേറ്ററിൽ സിനിമ കാണാൻ വന്നു എന്നും അന്നേരം മമ്മൂട്ടി തന്നെ ശരിക്കും അഭിനന്ദിച്ചു എന്നും എസ് എൻ സ്വാമി തന്റെ അനുഭവങ്ങൾ പറയുന്ന കൂട്ടത്തിൽ “ലുലു തിയേറ്റർ” എന്ന് പരാമർശിച്ചതിനെതിരെയാണ് ചിലർ ട്രോളുകളുമായി എത്തുന്നത്.
അന്ന് എറണാകുളത്തു എവിടെയാ ലുലു മാൾ? എന്നൊക്കെയാണ് ചിലരുടെ കമന്റിലെ ചോദ്യങ്ങൾ. സ്വാമി ഓർമ്മകുറവ് കൊണ്ട് പറയുന്നതാകും എന്നുവരെയൊക്കെയാണ് കമ്മന്റ്.
എന്നാൽ ആക്കാലത്തു എറണാകുളത്തു ലുലു എന്ന പേരിൽ ഒരു തിയേറ്റർ ഉണ്ടായിരുന്നു എന്ന കാര്യം ഇന്നത്തെ ജനറേഷനിൽ പലർക്കും അറിയില്ല എന്നതാണ് വാസ്തവം. പ്രശസ്ത നിർമ്മാതാവ് സിയാദ് കൊക്കറിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന രണ്ട് തിയേറ്ററുകൾ ആയിരുന്നു എറണാകുളത്തെ മൈമൂൺ, ലുലു എന്നീ തിയേറ്ററുകൾ. ഒരേ കോംപ്ലക്സിൽ ആയിരുന്നു രണ്ട് തിയേറ്ററുകളും. കേസിൽ പെട്ടു ഈ തിയേറ്ററുകൾ വര്ഷങ്ങളായി പ്രവർത്തനം നിലച്ചിട്ട്. സിയാദ് കോക്കർ തന്നെ നിർമ്മിച്ച ദൈവദൂതൻ ആണ് അവസാനമായി ഇവിടെ പ്രദർശിപ്പിച്ച സിനിമ.
ഇക്കാര്യങ്ങൾ ഒന്നും അറിയാത്ത പുതിയ പിള്ളേരാണ് സ്വാമിയെ ട്രോളാൻ വരുന്നത്. വിഡിയോയുടെ താഴെ കമ്മന്റ് ബോക്സിലാണ് ചിലർ ഇങ്ങനെയുള്ള കമ്മന്റുകളുമായി എത്തുന്നത്.
എന്നാൽ ഇത്തരം കമ്മന്റുകൾക്ക് ഉരുളക്കുപ്പേരി പോലെ ചില മറുപടി കമന്റുകളും നൽകുന്നുണ്ട്.
അതിലൊന്നാണ്, ഇവരോടൊക്കെ മറുപടി പറയേണ്ടത് വർഷം എന്ന സിനിമയിലെ ഒരു മമ്മൂട്ടി ഡയലോഗ് കൊണ്ടാണ് എന്ന നിലയുലുള്ള മറു കമ്മന്റ്.
“നിന്റെയൊക്കെ പ്രായത്തിനും മുകളിലാണടാ എന്റെ എക്സ്പീരിയൻസ് ”
