സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതി വീരമൃത്യു വരിച്ച ധീരദേശാഭിമാനി കേരളവര്‍മ്മ പഴശ്ശിരാജ.
ഭാരത മണ്ണില്‍ നിന്നും വെള്ളക്കാര്‍ക്കെതിരെ മുഴങ്ങിയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആദ്യ ശബ്ദം.
ആ ധീരോദാത്തനായ പഴശ്ശി രാജാവിന്റെ കഥ, വര്‍ഷങ്ങള്‍ക്കിപ്പുറം അഭ്രപാളിയില്‍ പുനര്‍ജ്ജനിച്ചപ്പോള്‍ മറ്റൊരു ചരിത്രമായി അതുമാറി…
അക്ഷരങ്ങളുടെ കുലപതി എം.ടി.വാസുദേവന്‍ നായരുടെ തൂലികയില്‍ വിടര്‍ന്ന തിരരൂപത്തിന് പ്രതിഭാധനനായ സംവിധായകന് ഹരിഹരന് സാക്ഷാല്ക്കാരമൊരുക്കിയപ്പോള്, പഴശ്ശിരാജയ്ക്ക് ജീവന് പകര്‍ന്നതാകട്ടെ മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയും.
എം.ടി.യുടെ അക്ഷരങ്ങളുടെ കരുത്തും ഹരിഹരന്റെ സംവിധാന മികവും മമ്മൂട്ടിയുടെ രാജകീയ ഭാവവും കൂടിച്ചേര്‍ന്നപ്പോള്‍ മലയാള സിനിമയില്‍ എന്നല്ല, ഇന്ത്യന്‍ സിനിമയ്ക്കു തന്നെ എന്നും അഭിമാനിക്കാവുന്ന ഒരു ക്ലാസിക് ചിത്രം പ്രേക്ഷകന് ലഭിച്ചു.
****
27 കോടിയോളം രൂപ മുതല്‍മുടക്കി 177 ദിവസം കൊണ്ട് മൂവായിരം ടെക്നീഷ്യന്മാരുടെയും താരങ്ങളുടെയും പിന്തുണയോടെ രണ്ടര വര്‍ഷത്തെ കാലയളവിലാണ് ചിത്രം പൂര്‍ത്തിയായത്..
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമാണ് ഈ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.. അതുകൊണ്ടുതന്നെ ലോകനിലവാരത്തിലുള്ള ഒരു ഇന്ത്യന്‍ സിനിമ എന്ന വിശേഷണത്തോടെയാണ് പഴശ്ശിരാജ പുറത്തു വന്നത്.
2007 മെയ് 9 നാണ് പഴശ്ശിരാജയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ചെന്നൈയിലെ ഏ.വി.എം. സ്റ്റുഡിയോവിലായിരുന്നു ചിത്രീകരണം. പഴശ്ശിരാജയും ചിറയ്ക്കല്‍ തമ്പുരാനും തമ്മിലുള്ള രംഗമാണ് ആദ്യം ചിത്രീകരിച്ചത്. പഴശ്ശിരാജയായി മമ്മൂട്ടിയും ചിറയ്ക്കല്‍ തമ്പുരാനായി പഴയകാല നടന് മുരളിയും വേഷമിട്ടു. തുടര്‍ന്നു മമ്മൂട്ടിയും കനിഹയും തമ്മിലുള്ള രംഗങ്ങളും ചിത്രീകരിച്ചു.
കുടക്, തിരുപ്പതി, ചെന്നൈ, കണ്ണൂര്‍, തലശ്ശേരി, വയനാട് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ മറ്റു ഭാഗങ്ങള്‍ ചിത്രീകരിച്ചത്.
2009 ഒക്ടോബര്‍ 16-നു പ്രദര്‍ശനത്തിനെത്തിയ പഴശ്ശിരാജ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 11 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.
https://play.google.com/store/apps/details?id=www.flipes.mammottytimes
പഴശ്ശിരാജയുടെ റിലീസിനോടാനുബന്ധിച്ചു മമ്മൂട്ടി ടൈംസ് പുറത്തിറക്കിയ MAKING OF PAZHASSIRAJA എന്ന പ്രത്യേക പതിപ്പ് അന്ന് വായനക്കാർ ആവേശംത്തോടെയാണ് സ്വീകരിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സിനിമയുടെ പിറവിയെക്കുറിച്ച് ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും അവരുടെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ഒരു പ്രത്യേക മാഗസിൻ പുറത്തിറക്കുന്നത്.
ഇന്ന് പഴശ്ശിരാജ റിലീസ് ചെയ്തതിന്റെ പതിനൊന്നാം വാർഷികത്തിൽ ആ സ്പെഷ്യൽ പതിപ്പിന്റെ ഡിജിറ്റൽ കോപ്പി വായനക്കാർക്ക് മുൻപിൽ എത്തിക്കുകയാണ് മമ്മൂട്ടി ടൈംസ്.
ടൈംസിന്റെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിലൂടെ ഡിജിറ്റൽ പതിപ്പ് വായിക്കാം.
