Connect with us

Hi, what are you looking for?

Latest News

പുതിയ ഐ ഫോൺ സ്വന്തമാക്കുന്ന മമ്മൂട്ടി ; ഫോണിൽ അല്ല മമ്മൂക്കയുടെ ലുക്കിലാണ് ആരാധകരുടെ കണ്ണെന്ന് ട്രോളർമാർ!

ഇന്നലെയാണ് ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ ഫോൺ ആയ ഐ ഫോൺ 12 പ്രൊ ഇന്ത്യയിൽ അവതരിപ്പിച്ചത്. കേരളത്തിൽ ആദ്യമായി ഈ ഫോൺ സ്വന്തമാക്കിയത് നടൻ മമ്മൂട്ടിയാണ്. കേരളത്തിലെ പ്രമുഖ സ്മാര്ട്ട് ഫോൺ റീടൈൽ ഡീലേഴ്‌സ് ആയ കൊച്ചിയിലെ മൊബൈൽ കിംഗ് ഉടമ ടി എം ഫാരിസ് മമ്മൂട്ടിയ്ക്ക് നൽകി ഫോണിന്റെ ആദ്യ വില്പന നിർവഹിച്ചു.

ഫയാസിൽ നിന്നും പുതിയ ഐ ഫോൺ ഏറ്റുവാങ്ങുന്ന മമ്മൂട്ടിയുടെ ലുക്ക് ആണ് ഇപ്പോൾ ട്രെൻഡ് ആയിരിക്കുന്നത്. പുതിയ ഐ ഫോണിൽ അല്ല, മമ്മൂക്കയുടെ പുതിയ ലുക്കിലാണ് ആരാധകരുടെ കണ്ണ് എന്നാണു ട്രോളാർമാരുടെ കമ്മന്റ്!
“നല്ല കിടിലൻ ലുക്കാണല്ലോ ഇക്കാ..”
“ഇക്കാ പിള്ളേരൊക്കെ പറയണത് ഈ ലുക്കിൽ ഒരു പടം വന്നാൽ കിടുക്കുമെന്നാ..”
“ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നവിട്ട് പോകലെ…” എന്ന രമ്യാ കൃഷ്ണന്റെ പ്രശസ്ത ഡയലോഗ് ഒക്കെ ചേർത്താണ് ട്രോളാർമാർ രംഗത്ത് എത്തിയിരിക്കുന്നത്.


എന്തായാലും ഐ ഫോൺ 12 പ്രൊ ഏറ്റുവാങ്ങുന്ന മമ്മൂട്ടിയുടെ കിടിലൻ സ്റ്റിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles