ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ iPhone 12 PRO യുടെ കേരളത്തിലെ ആദ്യ ഫോൺ സ്വന്തമാക്കി മെഗാസ്റ്റാർ മമ്മൂട്ടി. എറണാകുളത്തെ പ്രമുഖ റീറ്റൈൽ വില്പനക്കാരായ മൊബൈൽ കിംങ് എം ഡി ടി എം ഫാരിസ് ആപ്പിൾ ഐ ഫോൺ 12 പ്രൊ യുടെ ആദ്യ വില്പന മമ്മൂട്ടിയ്ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
ആപ്പിളിന്റെ പുതിയ രണ്ടു മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .APPLE IPHONE 12 PRO കൂടാതെ IPHONE 12 PRO MAX എന്നി മോഡലുകളാണ് ഇപ്പോൾ ഒഫീഷ്യൽ ആയി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ആദ്യം തന്നെ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി ടെക്ക്നോളജിയാണ് .5ജി സപ്പോർട്ടിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .
A14 Bionic പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 5nm ചിപ്പ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു.
APPLE IPHONE 12 PRO സ്മാർട്ട് ഫോണുകൾ 128 ജിബി വേരിയന്റുകളിൽ ആണ് ആരംഭിക്കുന്നത് .APPLE IPHONE 12 PRO 128 ജിബി വേരിയന്റുകൾക്ക് 1,19,900 രൂപയും കൂടാതെ 256 ജിബി വേരിയന്റുകൾക്ക് 1,29,900 രൂപയും ആണ് വില വരുന്നത് .അതുപോലെ തന്നെ 512GB വേരിയന്റുകളും ലഭ്യമാണ്.