കൊച്ചി: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെന്‍സ്മാന്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് ‘ലെന്‍സ്മാന്‍ അക്കാദമി & ലെന്‍സ്മാന്‍ എക്‌സ്പ്രസ്സ്’.
നവംബര്‍ ഏഴിന് ശനിയാഴ്ച വൈകീട്ട് യുഎഇ സമയം ഏഴു മണിക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ & എം.ഡിപത്മശ്രീ എം.എ യൂസഫലി ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.
അക്കാദമി അവാര്‍ഡ് ജേതാവ് എആര്‍ റഹ്മാന്‍, മെഗാ സ്റ്റാര്‍ മമ്മൂട്ടി, ദുബായ് അക്കാദമി സിറ്റി മാനേജിംങ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുള്ള തുടങ്ങി പ്രശസ്ത വ്യക്തികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വെര്‍ച്ച്യുല്‍ റിയാലിറ്റി സംവിധാനം വഴി ചടങ്ങില്‍ സംബന്ധിക്കുന്നതാണ്.
ദുബായ് പ്രൊഡക്ഷന്‍ സിറ്റിലെ ലെന്‍സ്മാന്‍ ഹെഡ് ക്വോര്‍ട്ടേഴ്‌സില്‍ ഒരുക്കിയിട്ടുള്ള വിപുലമായ സ്‌റ്റേജില്‍ ഹോളോഗ്രാം തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് അതിഥികള്‍ പലരും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പങ്കെടുക്കുന്നതെന്ന് സംരംഭത്തിന്റെ സ്ഥാപകനായ ലെന്‍സ്മാന്‍ ഷൗക്കത്ത് പറഞ്ഞു.
ഫോട്ടോഗ്രാഫി, ഫിലിം പ്രൊഡക്ക്ഷന്‍, സൗണ്ട്, ഡിസൈന്‍, ആനിമേഷന്‍ എന്നീ രംഗങ്ങളില്‍ ഓണ്‍ലൈന്‍ വഴിയാണ് പഠനം സാദ്ധ്യമാക്കിയിട്ടുള്ളത്. അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും പ്രശസ്തരായ അദ്ധ്യാപകരാണ് ക്ലാസ്സുകള്‍ conduct ചെയ്യുന്നത്. യു കെയിലെ പ്രശസ്തമായ എഡ്യുക്കേഷന്‍ ബോഡിയായ എ എസ് ഐ സി യുടെ അക്രിഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം പഠനശേഷം ദുബായ് പ്രൊഡക്ഷന്‍ സിറ്റിയിലെ ലെന്‍സ്മാന്‍ ഫോട്ടോഗ്രാഫി ആന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഇന്റേണ്‍ഷിപ്പും ലഭ്യമാകുന്നതാണ്. ലോകത്തിന്റെ 24 ഭാഗങ്ങളില്‍ ലെന്‍സ്മാന്‍ അക്കാദമിക്ക് ഓഫീസ് സംവിധാനമുണ്ട്. ദുബായ് പ്രൊഡക്ഷന്‍ സിറ്റിയില്‍ നടക്കുന്ന ചടങ്ങിന്റെ തത്സമയ പ്രക്ഷേപണം യൂട്യൂബ്, ഫേയ്‌സ് ബുക്ക് വഴി വീക്ഷിക്കുവാന്‍ LensmanAcademy.com, LensmanExpress.com അല്ലെങ്കില്‍ Lensman Event 2020 എന്ന് ലോഗിന്‍ ചെയ്താല്‍ മതിയാകും.