സുജാത മോഹൻ.
ഗാനഗന്ധർവ്വൻ ദാസേട്ടനെ പോലെ വാനമ്പാടി ചിത്ര ചേച്ചിയെ പോലെയും മലയാളികൾക്ക് പ്രിയപ്പെട്ട ശബ്ദത്തിനുടമ…. നമ്മൾ ഓരോരുത്തരുടെയും പ്രിയപ്പെട്ട ഗാനങ്ങളുടെ ലിസ്റ്റിൽ സുജാത ചേച്ചി പാടിയ ഒരു ഗാനം എങ്കിലും കാണും… അത്രക്ക് കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങളാണ് സുജാത ചേച്ചിയുടെ ശബ്ദത്തിലൂടെ ലഭിച്ചിട്ടുള്ളത്.
“മറന്നിട്ടുമെന്തിനോ”, “എന്റെ എല്ലാമെല്ലാം അല്ലേ”, “കണ്ണാടി കൂടും കൂട്ടി”, “ഒന്നാം കിളി “…. തുടങ്ങി നൂറു കണക്കിന് പാട്ടുകൾ സുജാത ചേച്ചിയെ കുറിച്ചോർക്കുമ്പോൾ ഓർമ വരും…
നീണ്ട ഒരിടവേളയ്ക്ക് ശേഷം നല്ലൊരു മെലഡി സോങ്ങിലൂടെ സിനിമയിലേക്ക് തിരിച്ചു വരുകയാണ് ചേച്ചി….
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും പ്രിയ നടി മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന “The Priest” എന്ന ചിത്രത്തിന് വേണ്ടി രാഹുൽ രാജിന്റെ സംഗീതത്തിൽ സുജാത ചേച്ചി പാടിയ “നീലാമ്പലെ” എന്ന് തുടങ്ങുന്ന ഗാനം ഇന്ന് 6 മണിക്ക് പുറത്തിറങ്ങും….. ചേച്ചിയുടെ കരിയറിലെ മറ്റൊരു പൊൻതൂവൽ ആയിരിക്കും ഈ ഗാനം…
മാർച്ച് 4 നു പുറത്തിറങ്ങാൻ പോകുന്ന “The Priest” എന്ന സിനിമയ്ക്കും സുജാത ചേച്ചിക്കും ആശംസകൾ നേരുന്നു