മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ ഇനി സിനിമാ വിതരണ രംഗത്തേക്കും. ദുൽക്റിന്റെ ഉടമസ്ഥതയിലുള്ള വേ ഫെയറർ ഫിലിംസ് നിർമ്മാണത്തിന് പുറമെ വിതരണ രംഗത്തേക്കും കടക്കുകയാണ്.
അരുൺ വൈഗ സംവിധാനം ചെയ്യുന്ന ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ വിതരണം ചെയ്തുകൊണ്ടാണ് വേ ഫെയറർ ഫിലിംസ് ആദ്യമായി വിതരണ രംഗത്തേക്ക് കടക്കുന്നത്. സിജു വിത്സൺ, സൈജു കുറുപ്പ്, ശറഫുദ്ധീൻ എന്നിവർ നായകന്മാരാകുന്ന ഈ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. തുടർന്ന് ദുൽഖർ തന്നെ നിർമ്മിച്ച വൻ ബജറ്റ് ചിത്രമായ ‘കുറുപ്പ്’ വേ ഫെയറർ തിയേറ്ററുകളിൽ എത്തിക്കും. ദുൽക്റിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ ഒരുക്കിയ അതെ ടീം തന്നെയാണ് കുറുപ്പ് ഒരുക്കുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽഖർ വേഷമിടുന്ന ഈ ചിത്രം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘അടി’യാണ് വേ ഫെയറർ ഫിലിംസ് വിതരണം ചെയുന്ന മറ്റൊരു ചിത്രം.
തുടർന്നു വേ ഫെയറർ നിർമ്മിച്ചു ബോബി സഞ്ജയുടെ തിരക്കഥയിൽ റോഷൻ ആൻഡ്റൂസ് സംവിധാനം ചെയ്യുന്ന ദുൽഖർ ചിത്രം വേ ഫെയറർ തന്നെ തിയേറ്ററുകളിൽ എത്തിക്കും. ദുൽഖർ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.
കൂടാതെ മമ്മൂട്ടിയുടേതടക്കം ഒട്ടേറെ വൻ പ്രോജെക്ട്ടുകൾ വേ ഫെയററിന്റെ നിർമ്മാണ വിതരണ പദ്ധതികളിലുണ്ട്.
