Connect with us

Hi, what are you looking for?

Film News

‘പ്രിയൻ ഓട്ടത്തിലാണ്..’ : ഷറഫുദ്ധീനും നൈല ഉഷയും പ്രധാന വേഷത്തിൽ.

കെയര്‍ ഓഫ് സൈറ ഭാനുവിനു ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിൽ ഷറഫുദ്ധീനും നൈല ഉഷയും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു..

 

കോഹിനൂര്‍ ഫെയിം അപര്‍ണ ദാസ്, ബിജു സോപാനം, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, സ്പടികം ജോര്‍ജ്, അശോകന്‍, തമാശ ഫെയിം ഉമ കെ.പി എന്നീ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പൂര്‍ണമായും കൊച്ചിയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് മാര്‍ച്ച് 14ന് ആരംഭിക്കും.

അഭയകുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തില്‍ ഹോമിയോ ഡോക്ടറായ പ്രിയന്‍ എന്ന കഥാപാത്രമായാണ് ഷറഫുദ്ദീന്‍ വേഷമിടുക. നൈല ഉഷയുടെ കഥാപാത്രം സസ്‌പെന്‍സ് ആണെന്നും ആന്റണി പറയുന്നു.

സന്തോഷ് ത്രിവിക്രം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പി എം ഉണ്ണികൃഷ്ണന്‍ ഛായാഗ്രഹണവും ജോയല്‍ കവി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രജീഷ് പ്രേം രചിക്കുന്ന വരികള്‍ക്ക് ലിജിന്‍ ബാംബിനോ സംഗീതമൊരുക്കുന്നു. സൗണ്ട് ഡിസൈന്‍ ഗോകുല്‍ കെ ആര്‍, കല സംവിധാനം-രാജേഷ് വേലായുധന്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ്-റോണെക്സ് സേവിയര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A