Connect with us

Hi, what are you looking for?

Star Chats

“മമ്മൂക്കയെ അല്ലാതെ മറ്റാരെ വച്ചും ഈ സിനിമ ചെയ്യാൻ പറ്റില്ലായിരുന്നു”: വൺ എന്ന സിനിമയുടെ പിറവിയെ കുറിച്ചും ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവച്ചും സംവിധായകൻ സന്തോഷ്‌ വിശ്വനാഥ്.

മമ്മൂട്ടി, കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി എത്തുന്ന ‘വൺ’ എന്ന പൊളിറ്റിക്കൽ ത്രില്ലർ സിനിമ പ്രദർശനത്തിനെത്തുകയാണ്. കോവിഡ് കാലം തീർത്ത പ്രതിസന്ധിയിൽ നിന്നും തിയേറ്ററുകളെ രക്ഷിച്ച ‘ ദി പ്രീസ്റ്റി’നു ശേഷം വീണ്ടും ഒരു മമ്മൂട്ടി ചിത്രം എത്തുമ്പോൾ പ്രേക്ഷകർ എന്ന പോലെ തിയേറ്റരുകാരും ഏറെ ആവേശത്തിലാണ്. കൈവിട്ടു പോയി എന്നുകരുതിയ ഒരു വ്യവസായത്തെ തന്റെ ദീർഘവീക്ഷണം കൊണ്ട് ആത്മാർത്ഥമായ ഇടപെടലിലൂടെ രക്ഷിച്ചെടുത്ത നായകനാണ് തിയെറ്ററുകാർക്കിന്ന് മമ്മൂട്ടി. ‘മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവ’ മായി പോലും ഇന്നവർ മമ്മൂട്ടിയെ കാണുന്നു. കുടുംബ പ്രേക്ഷകരെ അടക്കം തിയേറ്ററുകളിലേക്ക് ആകർഷിച്ച ദി പ്രീസ്റ്ററിന് ശേഷം വീണ്ടും ഒരു മമ്മൂട്ടി ചിത്രം എത്തുമ്പോൾ തിയേറ്ററുകൾക്ക്‌ അത് കൂടുതൽ ഊർജം പകരും.

ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രമൊരുക്കി സംവിധാന രംഗത്തേക്ക് കടന്നുവന്ന സന്തോഷ് വിശ്വനാഥ് മെഗാസ്റ്റാറുമൊത്തുള്ള തന്റെ ഡ്രീം പ്രോജെക്ടുമായി എത്തുമ്പോൾ സിനിമയുടെ പിറവിയെ കുറിച്ചും മമ്മൂക്കയോടൊപ്പമുള്ള ലൊക്കേഷൻ അനുഭവങ്ങളും മമ്മൂട്ടി ടൈംസ് വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.

Q.വൺ എന്ന സിനിമയുടെ പിറവി
ചിറകൊടിഞ്ഞ കിനാവുകൾ എന്ന എന്റെ ആദ്യ സിനിമ കഴിഞ്ഞു അടുതത് ഏത് ജനുസ്സിൽ പെടുന്ന സിനിമ ചെയ്യണം എന്നൊരു ആലോചനയിലായിരുന്നു ഞാൻ. മമ്മൂക്കയെ വചൊരു സിനിമ ചെയ്യുക എന്നത് എന്റെ വലിയൊരു ആഗ്രഹമയിരുന്നു.മമ്മൂക്കയുടെ വലിയൊരു ഫാൻ ആണു ഞാൻ. പല സബ്ജറ്റുകളും വർക്ക് ചെയ്യുന്ന സമയത്താണു ബോബി സഞ്ജയ് ഇങ്ങനെയൊരു ത്രെഡ് പറയുന്നത്. അത് മമ്മൂക്കയ്ക്ക് അല്ലാതെ മറ്റാർക്കും ചെയ്യാൻ കഴിയില്ല. സത്യത്തിൽ ഒരു പൊളിറ്റിക്കൽ സിനിമ ചെയ്യാൻ എനിയ്ക്ക് പ്ളാൻ ഇല്ലയിരുന്നു. അതുകൊണ്ടുതന്നെ ഞൻ അതിനെക്കുറിച്ച് കുറെ സ്റ്റഡി ചെയ്തു. അങ്ങിനെ സ്റ്റഡി ചെയ്ത ശേഷമാണു ഈ സിനിമ ചെയ്യാം എന്നു തീരുമാനിക്കുന്നത്. അങ്ങിനെ ഞാനും ബോബി സഞ്ജയും കൂടിയിരുന്നു കഥക്കൊരു പൂർണ്ണതയുണ്ടാക്കി. ശേഷം അതിന്റെ വൺലൈൻ പൂർത്തിയാക്കി. അങ്ങിനെയാണു മമ്മൂക്കയുടെ അടുത്തെത്തി ഡീറ്റൈൽഡ് ആയി ആദ്യം മുതൽ അവസനം വരെയുള്ള കഥ പറയുന്നത്. കഥ കേട്ടയുടൻ മമ്മുക്ക ഓകെ പറഞ്ഞു. അതിനുശേഷമാണു സ്ക്രിപ്റ്റ് വർക്കിലേക്ക് കടക്കുന്നത്. രണ്ടു വർഷങ്ങൾക്കു ശേഷമാണു സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. പല പല കാരണങ്ങൾ കൊണ്ട് ഈ സിനിമ നീണ്ടുപോവുകയയിരുന്നു. എന്നാൽ ആ കാലതാമസം സിനിമയുടെ നല്ലതിനു ഒട്ടേറെ ഗുണം ചെയ്തു.

Q.എന്തുകൊണ്ട് മമ്മൂട്ടി
എന്നെപ്പോലെ നിങ്ങൾക്കും അറിയാം, സിനിമയിൽ കേരളത്തിലെ ഒരു മുഖ്യമന്ത്രി എന്നു പറയുമ്പോൾ ആദ്യം തന്നെ നമ്മുടെയെല്ലാം മനസ്സിൽ ഓടിയെത്തുന്ന ഒരു മുഖം മമ്മൂക്കയുടേതായിരിക്കും. അതുകഴിഞ്ഞേ മറ്റാരുമുള്ളൂ. എന്റെ മനസ്സ്ലിലുള്ള കടയ്ക്കൽ ചന്ദ്രൻ എന്ന ഈ കഥാപാത്രം മമ്മൂക്കയ്ക്കയല്ലാതെ മറ്റാരെ വച്ചും ഈ സിനിമ ചെയ്യാൻ പറ്റില്ലായിരുന്നു. മമ്മൂക്ക ഇത് സമ്മതിച്ചില്ലായിരുന്നു എങ്കിൽ ഈ പ്രോജക്ട് തന്നെ ഞാൻ ചെയ്യില്ലായിരുന്നു. നമ്മുടെ മനസ്സിൽ ആദ്യമായും അവസാനമയും വരുന്ന ഒരു രൂപം മമ്മുക്കയുടെതായതുകൊണ്ട് മാറ്റിചിന്തിക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ടുതന്നെയാണു കടക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായി മമ്മൂട്ടി ഈ സിനിമയിൽ വരുന്നതും.
Q.തമിഴിൽ മക്കൾ ആട്ചി, തെലുങ്കിൽ കഴിഞ്ഞ വർഷം യാത്രയിലെ വൈ എസ് ആർ. ഇപ്പോൾ അദ്യമായി മലയളത്തിൽ ഒരു മുഖ്യമന്ത്രി വേഷം. മമ്മൂട്ടിയുടെ മറ്റു മുഖ്യമന്ത്രി കഥാപാത്രങ്ങളിൽ നിന്നും ഈ മുഖ്യമന്ത്രി വേഷം എങ്ങനെയാണു വ്യത്യസ്തമാകുന്നത്?
മക്കൾ ആട്ചി ഇറങ്ങിയിട്ട് എകദേശം 25 വർഷം കഴിഞ്ഞിട്ടുണ്ടാകും എന്നു തോന്നുന്നു. ഞാനന്ന് അത് തിയേറ്ററിൽ പോയി കണ്ടതാണു. യാത്രയും കണ്ടു. ഈ സബ്ജക്ട് മമ്മുക്കയോട് പറയുമ്പോൾ യാത്ര എന്ന പ്രോജക്ട് മമ്മൂക്കയുടെ അടുത്ത് എത്തിയിട്ടില്ലായിരുന്നു. മക്കൾ ആട്ചിയിൽ മമ്മൂക്ക തമിഴ് നാട് മുഖ്യമത്രിയായിരുന്നു. യാത്രയിൽ മുഖ്യമന്ത്രി ആകുന്നിടത്ത് സിനിമ തീരുകയാണ്‌. യാത്ര വൈ എസ് ആർ എന്ന വ്യക്തിയുടെ ബൈയോ പിക് ആണ്‌. അതിലേത് ഒരു മുഖ്യമന്ത്രി വേഷം എന്ന് പൂർണ്ണമയും പറയാനാകില്ല. എന്നാൽ നമ്മുടെ സിനിമയിൽ മമ്മൂക്ക ത്രൂ ഔട്ട് മുഖ്യമന്ത്രിയാണ്‌. സിനിമ തുടങ്ങുമ്പൊഴേ മുഖ്യന്ത്രിയാണ്‌. ഇവ മൂന്നും തമ്മിലുള്ള വ്യത്യാസം എന്നു പറയുന്നത് അത് മമ്മൂക്ക തന്നെയാണ്‌ ഡിസൈഡ് ചെയ്തത്. മമ്മുക്ക ഇടയ്ക്ക് എന്നൊട് പറഞ്ഞു, യാത്ര ഒന്നു കാണണം. അതും ഈ സിനിമയുമായി ഒരിക്കലും താരതമ്യം വരാൻ പാടില്ല. അന്നു യാത്ര റിലീസായിരുന്നില്ല. അതിന്റെ സി ഡി മമ്മൂക്ക തന്നെ എനിയ്ക്ക് തരികയായിരുന്നു. മമ്മുക്ക ആയതുകൊണ്ട് ആ കാര്യത്തിൽ എനിയ്ക്ക് ടെൻഷൻ ഇല്ലയിരുന്നു. ഓരോ കഥാപാത്രത്തെയും എങ്ങനെ വ്യത്യസ്തമാക്കണം എന്ന് മറ്റാരെക്കാളും നന്നായി മമ്മുക്കയ്ക്ക് അറിയാം. അത് ബോഡി ലാംഗ്വേജ് ആയാലും,കോസ്റ്റ്യുമിൽ ആയാലും. എല്ലാം വ്യത്യസ്തമായി തന്നെ മമ്മൂക്ക ചെയ്തിട്ടുണ്ട്. അത് മമ്മൂക്കയുടെ മാത്രം ഒരു പ്ളസ് ആണ്‌. നമ്മുടേതായ ഒരു ഇൻപുട്ട് അതിലില്ല. എല്ലാം മമ്മൂക്ക തന്നെയാണു തീരുമാനിച്ചത്. മൂന്നും മൂന്നു വ്യത്യസ്ത അപ്പിയറൻസും അപ്പ്രോചുമാണെന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്ക് ബോധ്യമാകും.

Q.മമ്മുക്കയോടൊപ്പമുള്ള ലൊക്കേഷൻ അനുഭവങ്ങൾ
ടോട്ടലി 65 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. അതിൽ 40 ദിവസമാണ്‌ മമ്മൂക്ക ഉണ്ടായിരുന്നത്. സത്യത്തിൽ മമ്മൂക്കയുടെ കൂടെ വർക്ക് ചെയ്യാനാണ്‌ ഏറ്റവ്ം കംഫർട്ടബിൾ. ഇതിൽ ഒരുപാട് ആർട്ടിസ്റ്റുകൾ ഉണ്ട്‌.അതിൽ എനിക്ക് ഏറ്റവും കൂടുതൽ കംഫർട്ട് ആയി തോന്നിയതും മമ്മൂക്കയെ വച്ച് ഷൂട്ട് ചെയ്യുമ്പോഴാണ്‌. മമ്മൂക്ക ലൊക്കേഷനിൽ ഉണ്ടെങ്കിൽ ഒരു പ്രത്യേക എനെർജിയാണ്‌ നമുക്ക്. എല്ലാ ആർട്ടിസ്റ്റുകളിൽ നിന്നും എളുപ്പം എനിയ്ക്ക് ഹാൻഡിൽ ചെയ്യാൻ സാധിച്ചതും മമ്മൂക്കയെയാണ്‌. അത് നമ്മൾ പുറത്തു നിന്നു കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു മമ്മൂട്ടിയല്ല റിയൽ മമ്മുക്ക. അത് ഞാൻ ഈ സിനിമയിലൂടെ അനുഭവിച്ചറിഞ്ഞതാണ്‌. ഈ സിനിമയ്ക്ക് മുൻപ് എനിയ്ക്ക് മമ്മൂക്കയായീട് നേരിട്ട് പരിചയം ഇല്ലായിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ടാണ്‌ ഞാൻ മമ്മൂക്കയിട്ട് നേരിട്ട് സംസാരിക്കുന്നതുപോലും. എന്നാൽ സെറ്റിൽ വന്നതിനു ശേഷമാണ്‌ റിയൽ മമ്മൂക്ക എന്താണ്‌ എന്ന് എനിയ്ക്ക് മനസ്സിലാകുന്നത്. ഭയങ്കര സപ്പോർട്ടിംഗ് ആയിരുന്നു.
Q.താങ്കൾ മനസ്സിൽ കണ്ട രൂപവും ഭാവവും ആയിരുന്നോ ക്യാമറയ്ക്ക് മുൻപിൽ കണ്ട മമ്മുട്ടിയ്ക്ക്?
ഈ സ്ക്രിപ്റ്റ് വർക്ക് ചെയ്യുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഒരു രൂപമുണ്ടാകും, സി.എം.ആയി എങ്ങനെയാകും മമ്മൂക്ക എന്ന്. ഇടയ്ക്ക് കഥാ ചർച്ചകൾക്കിടയിൽ ഞങ്ങളുടെ മനസ്സിലുള്ള രൂപം എങ്ങിനെയായിരിക്കും എന്ന് പറയാൻ ശ്രമിച്ചെങ്കിലും മമ്മൂക്ക പറഞ്ഞു, അത് നമുക്ക് ലാസ്റ്റ് തീരുമാനിക്കാം എന്ന്. ഷൂട്ടിംഗ് അടുക്കുന്തോറും നമുക്ക് വലിയ ക്യൂരിയോസിറ്റിയും ടെൻഷനും ഉണ്ടായിരുന്നു, ക്യാരക്ടറിന്റെ രൂപം എങ്ങനെ ആകും എന്നതിൽ. വീണ്ടും ഇടയ്ക്ക് കണ്ടപ്പോൾ ഞാൻ ഇക്കാര്യം മമ്മൂക്കയോട് സൂചിപ്പിച്ചു…അപ്പോൾ മമ്മൂക്ക പറഞ്ഞു, ഞാനൊരു ഗെറ്റപ്പിൽ വരും. അപ്പോൾ കാണാം എന്ന്. മമ്മൂക്കയിൽ പൂർണ്ണ വിശ്വസമുണ്ടായിരുന്നു എങ്കിലും ഇക്കാര്യത്തിൽ ടെൻഷൻ എനിയ്ക്ക് വിട്ടുമാറിയിരുന്നില്ല. ഒടുവിൽ ഞാൻ ഷൈലോക്കിന്റെ ലൊക്കേഷനിൽ വച്ചു വീണ്ടും ചോദിച്ചു..അപ്പോൾ അദ്ധേഹം ഓരോ കാര്യങ്ങൾ ഷെയർ ചെയ്യാൻ തുടങ്ങി. ഹെയർ സ്റ്റൈൽ എങ്ങനെ വെണം..ഡ്രസ്സ്… അപ്പോഴാണ്‌ ഞൻ എന്റെ മനസ്സിലുള്ള ഒരു രൂപം മമ്മുക്കയോട് ഷെയർ ചെയ്യുന്നത്. ഏകദേശം സാമ്യതയുണ്ട് മമ്മൂക്കയുടെ മനസ്സിലുള്ളതും എന്ന് ബോധ്യമായി. മമ്മൂക്ക ഒരു കണ്ണട എടുത്തുവച്ചു കാണിച്ചു, കണ്ണടയൊക്കെ വച്ചാൽ എങ്ങനെയുണ്ടാകും എന്നൊക്കെ ചോദിച്ചു. മമ്മൂക്ക ഭയങ്കര പ്രിപ്പയേർഡ് ആയിരുന്നു. അതൊക്കെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. മമ്മൂക്ക യഥാർത്തത്തിൽ ആ ക്യാരക്ടറായി മാറിക്കഴിഞ്ഞിരുന്നു. പിന്നീട് ഞൻ എന്റെ മനസ്സിലുള്ള ഒരു രൂപം ഒരു സ്കെച്ച് ചെയ്തു മമ്മൂക്കയ്ക്ക് അയച്ചുകൊടുത്ത്ശേഷം, ഇതാണ്‌ എന്റെ മനസ്സിലുള്ള ഒരു രൂപം , കൊള്ളാമോ എന്ന് ചോദിച്ചു. അപ്പോൾ മമ്മൂക്ക “ആൾമൊസ്റ്റ്” എന്ന് റിപ്ളേ അയച്ചു. അടുത്ത ദിവസം തന്നെ മമ്മൂക്ക വിളിച്ചുപറഞ്ഞു, നാളെ നമുക്ക് ഫോട്ടോ ഷൂട്ട് നടത്താം എന്ന്. പിറ്റേന്ന് വൈകീട്ട് അവന്യു സെന്ററിൽ വച്ച് ഫോട്ടോ ഷൂട്ട്.
മമ്മൂക്ക മേക്കപ്പ് ചെയ്യാനായി അകത്തേക്ക് കയറിയപ്പോൾ പുറത്ത് ഞാൻ ആകാംഷയോടെ വെയിറ്റ് ചെയ്തു. കടയ്ക്കൽ ചന്ദ്രനായി മമ്മൂക്കയെ ആദ്യമായി കാണാനുള്ള വലിയ ആകാംക്ഷയിലായിരുന്നു ഞാനപ്പോൾ. കുറച്ചുകഴിഞ്ഞപ്പോൾ മമ്മൂക്ക കടക്ക്യൽ ചന്ദ്രനായി പുറത്തേക്ക് വന്നു. ആ രൂപം കണ്ടപ്പോൾ നൂറിൽ നൂറു മാർക്ക് തന്നെ മനസ്സുകൊണ്ട് കൊടുത്തു. ഞാൻ ഉദ്ധേശിച്ചതിനേക്കാൾ മുകളിലണ്‌ മമ്മൂക്ക ആ കഥാപാത്രമായി രൂപം കൊണ്ടത്.

Q.ആദ്യമായാണ്‌ മലയാളത്തിൽ മുഖ്യമന്ത്രി നായകനാകുന്ന ഒരു സിനിമ(ത്രൂ ഔട്ട് ). അതുകൊണ്ടുതന്നെ എന്തൊക്കെ പ്രത്യേകതകളാണ്‌ ഈ സിനിമയ്ക്ക് പറയാനുള്ളത്?
നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിൽ മമ്മൂക്ക മന്ത്രിയുടെ വേഷം ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യമായാണ്‌ മമ്മൊക്ക ഒരു മുഖ്യമന്ത്രി വേഷം ചെയ്യുന്നത്. പൊളിറ്റിക്കലി ലീഡിങ്ങ് ആയുള്ള റോളുകൾ അധികം മമ്മുക്ക ചെയ്തിട്ടില്ല. കെരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതായി തോന്നി, മമ്മൂക്കയിലൂടെ ഒരു മുഖ്യമന്ത്രി വേഷം. ഈ പ്രോജക്ടിന്റെ തുടക്കത്തിൽ തന്നെ മമ്മൂക്ക മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നറിഞ്ഞപ്പോൾ തന്നെ എല്ലായിടത്തുനിന്നും നല്ല റെസ്പോൺസ് ആയിരുന്നു.
ഇങ്ങനെയൊരു ക്യാരക്ടർ മമ്മൂക്ക ചെയ്തു കാണാൻ ത്രില്ലിങ്ങായിരുന്നു ആളുകൾ എന്ന് എനിയ്ക്ക് മനസ്സിലായി. സുരേഷ്ഗോപിയൊക്കെ ചെയ്തിട്ടുണ്ട് എങ്കിലും മമ്മൂക്ക ചെയ്തു കാണാനുള്ള ഒരു ത്രില്ല് പ്രേക്ഷകർക്കുണ്ടായിരുന്നു. ആ ത്രിൽ തന്നെയാണ്‌ എനിക്കുമുള്ളത്. എല്ലാവർക്കും നൂറു ശതമാനം ഇഷ്ടപ്പെടുന്ന ഒരു ഗെറ്റപ്പിൽ തന്നെയാണ്‌ മമ്മൂക്ക ഈ സിനിമയിൽ എത്തുന്നത്.
Q. ടീസറും മറ്റും കാണിക്കുന്നത്, കാർക്കശ്യക്കാരനും ജനകീയനുമായ ഒരു മുഖ്യമന്ത്രിയാണ്‌ കടയ്ക്കൽ ചന്ദ്രൻ എന്നാണല്ലോ. സാധാരണക്കാർ ആഗ്രഹിക്കുന്ന ഒരു മുഖ്യമന്ത്രിയെ ആണോ കടയ്ക്കൽ ചന്ദ്രനിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്?
മുഖ്യമന്ത്രി എന്നു പറയുമ്പോൾ എന്റെയും സ്ക്രിപ്റ്റ് റൈറ്റേഴ്സിന്റെയും മനസ്സിലുള്ള ഒരു മുഖ്യമന്ത്രി…ഒരു മുഖ്യമന്ത്രി എങ്ങിനെ ആയിരിക്കണം എന്ന് നമ്മുടെ മനസ്സിൽ ഒരു ആഗ്രഹമുണ്ടാകില്ലേ…
പല കാര്യങ്ങളും പ്രാക്ടിക്കൽ ആകില്ലെങ്കിലും നമ്മുടെ മനസ്സിൽ ഒരു സങ്കല്പമുണ്ടാകില്ലേ, ആ ഒരു സങ്കല്പത്തിലെ ക്യാരക്ടറാണ്‌ കടയ്ക്കൽ ചന്ദ്രൻ. എന്തുകൊണ്ടും പോസിറ്റിവ് ആയുള്ള മുഖ്യന്ത്രിയാകും കടയ്ക്കൽ ചന്ദ്രൻ. മാത്രമല്ല, മമ്മൂക്ക ആ വേഷം ചെയ്യുമ്പോൾ അതൊരു റോൾ മോഡൽ കൂടിയായിരിക്കും. ഇങ്ങാനെയൊരു മുഖ്യമന്ത്രി ചിലപ്പോൾ സംഭവിക്കില്ലായിരിക്കാം. പക്ഷേ ഇങ്ങനെയായിരിക്കണം മുഖ്യമന്ത്രി എന്നാണ്‌ കടയ്ക്കൽ ചന്ദ്രനിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നത്. പ്രാക്ടിക്കൽ ആയി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായേക്കാം, എന്നാൽ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റും ഒരു മുഖ്യമന്ത്രിയ്ക്ക് എന്ന കാണിക്കുക കൂടിയാണ്‌ വൺ എന്ന ഈ സിനിമയിലൂടെ.

Q.മലയാള സിനിമയിൽ ഒരുപാട് വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ അവതരിപ്പിച്ചു കൈയടി വാങ്ങിയ എഴുത്തുകാരാണ്‌ ബോബി സഞ്ജയ്. അവരുടെ എഴുത്തിലുള്ള പ്രതീക്ഷകൾ ഈ ചിത്രത്തിൽ എത്രത്തോളമുണ്ട്?
പത്തിരുപത് വർഷം മുൻപേ എനിക്ക് ബോബി സഞ്ജയെ പരിചയമുണ്ട്. എന്റെ ആദ്യ സിനിമ ഇവരെക്കൊണ്ട് എഴുതിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ അത് നടന്നില്ല. ഞങ്ങൾ ഒന്നിച്ചു വേറെയും സബ്ജക്ടുകൾ  മമ്മൂക്കയ്ക്കുവേണ്ടി വർക്ക് ചെയ്തിരുന്നു. പക്ഷേ ഈ സബ്ജക്ട് അവർ ഇതുവരെയും അവർ എഴിതിയിട്ടുള്ള ഫോർമുല ഉള്ള സബ്ജക്ട് അല്ല. കുറച്ചുകൂടി വ്യത്യസ്തമായി, കൊമ്മേഴ്സ്യലായി, മാസ് ആയി എഴുതിയ ഒരു സബ്ജക്ടാണ്‌ വണ്ണിന്റേത്. അവർ ഇതുവരേക്കും എഴുതാത്ത ഒരു പാറ്റേണിൽ ആണ്‌ ഈ സബ്ജക്ട് എഴുതിയിട്ടുള്ളത്. അവരിലൂള്ള കഴിവിൽ എനിയ്ക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഡയറക്ടേഴ്സിനുവേണ്ടി എഴുതുന്ന എഴുത്തുകാരാണവർ. ഒരു ഈഗോയും ഇല്ലാതെ, ഡയറക്ടർക്ക് എന്താണ്‌ ആവശ്യം എന്ന് മനസ്സിലാക്കി, ചർച്ച ചെയ്തു ഒന്നിച്ചിരുന്നു വർക്ക് ചെയ്ത് എഴുതുന്ന എഴുത്തുകാരാണവർ. നൂറു ശതമാനം അവർ നീതി അവർ നീതി പുലർത്തിയിട്ടുണ്ട്.

Q.ഇച്ചായീസിന്റെ രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണല്ലോ വൺ. പ്രൊഡ്യൂസറുടെ ഭാഗത്തുനിന്നുള്ള സഹകരണങ്ങൾ?
നല്ലൊരു പ്രൊഡ്യൂസർ ഈ സിനിമയ്ക്ക് ആവശ്യമായിരുന്നു. ബിഗ് ബജറ്റ് മൂവിയായതുകൊണ്ട് പല പ്രൊഡ്യൂസർമാരുമായും ഈ സബ്ജക്ട് സംസാരിച്ചിരുന്നു എങ്കിലും ഏറ്റവും കൂടുതൽ താലപ്ര്യത്തോടെ ഈ പ്രോജക്ടിലേക്ക് വന്നത് ഇചായീസ് ആയിരുന്നു. യഥാർത്തിൽ ഇവർ ഒരു മമ്മൂക്ക ഫാൻസ് ആണ്‌. മമ്മൂക്കയെ വച്ചു സിനിമ ചെയ്യണം എന്ന് പറഞ്ഞു രംഗത്തുവന്ന ടീം ആണ്‌. മമ്മൂക്കയിലേക്ക് എത്തിപ്പെടാൻ വേണ്ടി സിനിമാ ഇൻഡസ്ട്രിയിൽ ഒരു എൻട്രിയ്ക്കു വേണ്ടി അവർ ഇബ്ലീസ് എന്നൊരു പടം ചെയ്തു. വൺ കമ്മിട്ട് ചെയ്ത ശേഷമാണ്‌ ഗാനഗന്ധർവൻ എന്ന സിനിമ അവർ പ്രൊഡ്യൂസ് ചെയ്യുന്നത്. മമ്മൂക്ക ഫാൻസ് ആയതുകൊൻണ്ടു തന്നെ എനിയ്ക്ക് ഫുൾ സപ്പോർട്ട് ആയിരുന്നു അവരിൽ നിന്നും. എന്താണോ ആവശ്യം അതെല്ലാം നല്കി നല്ലൊരു സഹകരണമായിരുന്നു അവരിൽ  നിന്നും ലഭിച്ചത്. അതുതന്നെ വലിയൊരു കാര്യമാണ്‌. അവർ വളരെ പ്രതീക്ഷയോടെ  ഉറ്റുനോക്കുന്ന ഒരു സിനിമ കൂടിയാണ്‌ വൺ. അവരുടെ കരിയറിലും എന്റെ കരിയറിലും ഒരു വഴിത്തിരിവാകും ഈ സിനിമ എന്നുതന്നെയാണ്‌ പ്രതീക്ഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles