കോവിഡ് കാല പ്രതിസന്ധിയിൽ നിന്നും കേരളത്തിലെ തിയേറ്ററുകളെ രക്ഷിച്ച മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്നു ജിസിസി അടക്കമുള്ള വിദേശ രാജ്യങ്ങളിലും വൻ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്.
ആദ്യ ആഴ്ചയിൽ ജിസിസി യിൽ നിന്നുതന്നെ അഞ്ചര കോടി രൂപ ഗ്രോസ് നേടിയ പ്രീസ്റ്റ് ജിസിസിയിൽ ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. കോവിഡ് ലോക് ഡൌൺ മൂലം കുവൈറ്റ്, ബഹറിൻ എന്നിവിടങ്ങളിൽ പ്രദർശനം ഇല്ലാതിരുന്നിട്ട് കൂടിയാണ് ഈ റെക്കോർഡ് എന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ഇപ്പോഴിതാ സൗദി അറേബ്യയിൽ നിന്നും മറ്റൊരു റെക്കോർഡ് നേട്ടം കൂടി പ്രീസ്റ്റ് സ്വന്തമാക്കിയിരിക്കുന്നു. സൗദി അറേബ്യയിൽ ആദ്യമായി ഒരു കോടി ഗ്രോസ്സ് സ്വന്തമാക്കുന്ന മലയാള ചിത്രം എന്ന നേട്ടമാണ് പ്രീസ്റ്റ് കൈവരിച്ചിരിക്കുന്നത്. തമിഴിൽ ബിഗിലും ഹിന്ദിയിൽ നിന്ന് war ഉം മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യൻ ഭാഷാ ചിത്രങ്ങൾ.
ഖത്തർ ആസ്ഥാമാനായി പുതുതായി ആരംഭിച്ച ട്രൂത്ത് ഗ്ലോബൽ ഫിലിംസ് എന്ന കമ്പനിയാണ് പ്രീസ്റ്റിന്റെ ഗ്ലോബൽ വിതരണം ഏറ്റെടുത്തത്. തങ്ങളുടെ ആദ്യ സംരംഭം റെക്കോർഡ് നേട്ടം സ്വന്തമാക്കിയതിൽ ഏറെ സന്തോഷമുണ്ടെന്നും അതും ഒരു മമ്മൂട്ടി ചിത്രമായതിൽ അഭിമാനമുണ്ടെന്നും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ് മമ്മൂട്ടി ടൈംസിനോട് പറഞ്ഞു.