Connect with us

Hi, what are you looking for?

Star Chats

കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ ഒരു കട്ട മമ്മൂക്ക ഫാൻ ആയിരുന്നു ; അന്നും ഉണ്ടായിരുന്നു മമ്മൂട്ടി -ലാൽ ഫാൻ ഫൈറ്റ്! : ഉണ്ണിമായ

അസിസ്റ്റന്റ് ഡയറക്ടർ, പ്രൊഡ്യൂസർ, നടി എന്നീ നിലകളിൽ ശ്രദ്ധേയമായ സാനിധ്യം കാഴ്ചവച്ച ഉണ്ണിമായ പ്രസാദ് ഇന്ന് നടി എന്ന നിലയിൽ ഏറെ തിളങ്ങി നിൽക്കുകയാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃ‌ക്സാക്ഷിയും, മായാനദി, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിലാണ് ഉണ്ണിമായ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചത്.

ജോജി എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായിരുന്നു ഉണ്ണിമായ.
അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം, തോണ്ടി മുതലും ദൃക്സാക്ഷിയും തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു പ്രേക്ഷക പ്രീതിയും നേടിയെടുത്ത ഉണ്ണിമായ തന്റെ കോളേജ് കാലഘട്ടങ്ങളെ കുറിച്ചു മനസ്സ് തുറക്കുകയാണ്.
കോളേജിൽ പഠിക്കുന്ന കാലത്ത് താൻ ഒരു കട്ട മമ്മൂട്ടി ഫാൻ ആയിരുന്നു എന്ന് ഉണ്ണിമായ.
‘കോളേജിലും മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍ഫൈറ്റുകള്‍ സജീവമായിരുന്നു. അന്ന് മമ്മൂട്ടി ഫാനായിരുന്നു ഞാന്‍. റിലീസ് ദിവസം ക്ലാസ് കട്ട് ചെയ്ത് സിനിമകള്‍ കണ്ടു തുടങ്ങി. സിനിമകളുടെ പിറകില്‍ എന്താണ് നടക്കുന്നതെന്ന് അന്നുതൊട്ടേ കൗതുകത്തോടെ നിരീക്ഷിച്ചിരുന്നു,’ ഉണ്ണിമായ പറയുന്നു.

തിരുവനന്തപുരം സി.ഇ.ടി.എന്‍ജിനീയറിങ്ങ് കോളേജില്‍ പഠിക്കുന്ന കാലത്തെ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് നടി ഉണ്ണിമായ പ്രസാദ്. സിനിമ ഇഷ്ടപ്പെടുന്ന കുറേ കൂട്ടുകാരെ തനിക്ക് കിട്ടിയത് സി.ഇ.ടിയില്‍ നിന്നാണെന്ന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണിമായ പറയുന്നു.

ലാപ്പ്‌ടോപ്പില്‍ പെന്‍ഡ്രൈവ് ഇട്ട് എന്നും സിനിമ കാണുമായിരുന്നുവെന്നും അജീഷ് എന്നൊരു കടുത്ത സിനിമാപ്രേമിയായ സുഹൃത്ത് തനിക്കുണ്ടായിരുന്നുവെന്നും നടി ഓര്‍ക്കുന്നു.

അജീഷാണ് ലോകസിനിമകളെ പരിചയപ്പെടുത്തിയത്. അകിരൊ കുറസോവയെക്കുറിച്ച് കേള്‍ക്കുന്നതും അദ്ദേഹത്തിന്റെ സിനിമകള്‍ കാണുന്നതുമെല്ലാം അജീഷിലൂടെയാണ്. ഉണ്ണിമായ പറഞ്ഞു.

സിനിമയില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റാനുള്ള ശ്രമങ്ങള്‍ താന്‍ നടത്തിയിരുന്നെന്നും അതിന്റെ തുടക്കമെന്നോണം കുറച്ച് ടിവി ഷോകളൊക്കെ ചെയ്തിരുന്നുവെന്നും ഉണ്ണിമായ കൂട്ടിച്ചേര്‍ത്തു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A