വർഷം 1990
മലയാളത്തിൽ സൂപ്പർ ഹിറ്റായ ഒരു സിനിമയുടെ തെലുങ്ക് ഡബ്ബിങ് പതിപ്പ് ആന്ധ്രയിൽ പ്രദർശനത്തിനെത്തുന്നു..
മലയാളത്തിന്റെ മെഗാസ്റ്റാർ നായകനായ സാമ്രാജ്യം ആയിരുന്നു ആ സിനിമ. ഏതാനും തിയേറ്ററുകളിൽ മാത്രം പ്രദർശനതിനെത്തിയ ആ സിനിമ പോസിറ്റീവ് റിപ്പോർട്ട് വന്നതോടെ തിയേറ്ററുകൾ ഹൗസ് ഫുൾ ആയി. അതോടെ അടുത്ത ആഴ്ച തന്നെ വിതരണക്കാരൻ കൂടുതൽ പ്രിന്റ്റുകൾ പ്രദർശനത്തിനെത്തിച്ചു. അന്ന്
ഒരാഴ്ച മുൻപ് റിലീസായ തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി നായകനായ സിനിമ മാറ്റിക്കൊണ്ടാണ് മലയാളത്തിന്റർ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ സാമ്രാജ്യം എന്ന സിനിമ പല തിയേറ്ററുകളിലും പ്രദർശിപിച്ചത്. ആ സിനിമ 100 ദിവസം ആന്ധ്രയിൽ പ്രദർശിപിച്ചു കൊണ്ട് റെക്കോർഡ് സൃഷ്ടിച്ചു. മലയാള സിനിമയ്ക്ക് തെലുങ്ക് പ്രേക്ഷകർക്കിടയിൽ സ്വാധീനമുണ്ടാക്കിയ സിനിമ കൂടിയായിരുന്നു മമ്മൂട്ടിയുടെ സാമ്രാജ്യം.
ഇന്ന് 30 വർഷങ്ങൾക്കിപ്പുറം…
മമ്മൂട്ടിയുടെ മകനും മലയാളത്തിന്റെ യൂത്ത് ഐക്കണുമായ ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന സിനിമ അതേ ചരിത്രം ആവർത്തിച്ചു. അന്ന് മമ്മൂട്ടിയുടെ സിനിമായ്ക്കുവണ്ടി ,തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ സിനിമ മാറ്റി എങ്കിൽ ഇന്ന് തമിഴ്നാട്ടിൽ ദുൽക്റിന്റെ സിനിമയ്ക്കുവേണ്ടി തമിഴകത്തെ സൂപ്പർ സ്റ്റാർ രാജനീകന്തിന്റെ സിനിമയാണ് മാറ്റിയത്.
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം അണ്ണാത്തെയുടെ പ്രദര്‍ശനം മാറ്റി തമിഴ്‌നാട്ടില്‍ ദുല്‍ഖറിന്റെ കുറുപ്പ് പ്രദര്‍ശിപ്പിച്ചു എന്ന വാർത്ത ഏറെ ചർച്ചയായിക്കഴിഞ്ഞു. തിരുന്നല്‍ വേലി ഗ്രാന്റ് മുത്തുറാം സിനിമാസിലാണ് ഈ ചരിത്രസംഭവം അരങ്ങേറിയത്.
ഗ്രാൻഡ് മുത്തുറാം സിനിമാസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.. കുറുപ്പ്നു മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായത്.
മികച്ച പ്രതികരണങ്ങളും റിവ്യൂ ലഭിക്കുന്ന സാഹചര്യത്തില്‍ അണ്ണാത്തെ ഷോ മാറ്റി ‘കുറുപ്പ്’ പ്രദര്‍ശിപ്പിക്കുന്നു. രജനികാന്ത് ചിത്രത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ളവര്‍ ടിക്കറ്റുമായി എത്തിയാല്‍ പണം തിരികെ നല്‍കുമെന്നും അല്ലെങ്കില്‍ അതേ ടിക്കറ്റ് ഉപയോഗിച്ച് കുറുപ്പ് കാണാമെന്നുമാണ് ട്വീറ്റിലൂടെ അറിയിച്ചത്.
തമിഴ് നാട്ടിൽ നിന്നും രണ്ട് ദിവസം കൊണ്ട് കുറുപ്പ് നേടിയ ഗ്രോസ് 2.25 കോടി രൂപയാണ്! ഇത് പുലിമുരുഗൻ ആകെ നേടിയ ഗ്രോസ് 3.5 കോടിയെ ഒരു ആഴ്ച കൊണ്ട് കുറുപ്പ് മറികടക്കും എന്ന് ഉറപ്പായിക്കഴിഞ്ഞു.
രാജനീകാന്ത് ചിത്രം മാറ്റി ദുൽഖർ സിനിമ പ്രദർശിപ്പിച്ചത് തമിഴ് നാട്ടിലും ഇപ്പോൾ വലിയ സംസാര വിഷയമാണ്.
കേരളത്തില്‍ 500ലധികം തീയേറ്ററുകളിലാണ് കുറുപ്പ് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ വൈകിട്ടായപ്പോഴേക്കും 550 സ്‌ക്രീനുകളിലേക്ക് എത്തുകയായരുന്നു. റിലീസായി ആദ്യ ദിനത്തില്‍ ആറ് കോടിയിലധികം രൂപയാണ് സിനിമ കളക്ട് ചെയ്തത്. മൂന്നാം ദിനമായ ഇന്നലെയും തീയേറ്ററിലേക്കുള്ള പ്രേക്ഷകരുടെ തള്ളിക്കയറ്റമായിരുന്നു.
പലയിടത്തും ടികറ്റ് ലഭിക്കാതെ ഫാമിലി അടക്കമുള്ള ധാരാളം പ്രേക്ഷകർ തിരികെ പോയി. ജനതിരക്ക് മൂലം ഇന്നലെയും പല കേന്ദ്രങ്ങളിലും എക്സ്ട്രാ ഷോസ് ആഡ് ചെയ്യുകയുണ്ടായി. മിക്ക തീയേറ്ററുകളിലും ബുധനാഴ്ച വരെയുള്ള ബുക്കിംഗ് ഫുൾ ആണ്.
ജിസിസി രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും എല്ലാം മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് കുറുപ്പ്. ഇതോടെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ എന്ന നിലയിലേക്കാണ് ദുൽഖർ സൽമാന്റെ സ്റ്റാർഡം ഉയരുന്നത്.
