ബോക്സോഫീസിൽ ചരിത്ര നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് മുന്നേറുകയാണ് ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. നവംബർ 12ന് വേൾഡ് വൈഡ് റിലീസ് ആയി എത്തിയ ചിത്രം അഞ്ചു ദിവസങ്ങൾക്കുള്ളിൽ 50 കോടി രൂപ കളക്ഷൻ നേടി മലയാളത്തിലെ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ചിത്രമായി മാറി കഴിഞ്ഞു. കേരളത്തിനു പുറമേ തമിഴ്നാട്ടിലും ആന്ധ്രയിലും എല്ലാം ചിത്രം ഗംഭീര പ്രതികരണവും കളക്ഷനും നേടിയാണ് മുന്നേറുന്നത്.
എന്നാൽ ജിസിസി രാജ്യങ്ങളിൽ നിന്നും ഞെട്ടിക്കുന്ന കളക്ഷൻ വിവരങ്ങൾ ആണ് ഈ ചിത്രത്തിലെ തായി പുറത്തുവരുന്നത്. അഞ്ചു ദിവസം കൊണ്ട് ജിസിസി രാജ്യങ്ങളിൽ നിന്നും മാത്രമായി 17 കോടിയോളം രൂപയാണ് ഈ ചിത്രം കളക്ട് ചെയ്തത്. ഇതൊരു സർവകാല റെക്കോർഡാണ്. ജിസിസി രാജ്യങ്ങളിൽ എല്ലാം ഗംഭീരമായ വരവേൽപ്പാണ് കുറുപ്പിന് ലഭിച്ചത്. ദുബായിലെ ബുർജ് ഖലീഫയിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ട്രെയിലർ പ്രദർശിപ്പിച്ചു എന്ന റെക്കോർഡ് സ്വന്തമാക്കിയ കുറുപ്പ് ജിസിസി ബോക്സോഫീസിലും വൻ നേട്ടമാണ് കൈവരിക്കുന്നത്.
അഞ്ചു ദിവസം കൊണ്ട് ജിസിസി യിൽ 208,126 അഡ്മിഷൻ നേടിയ ചിത്രം 8 മില്യൺ ദിർഹത്തിന് മേലെയാണ് കളക്ട് ചെയ്തത്.
യുഎഇയിൽ മാത്രം 128,694 അഡ്മിഷൻ വന്നു.
ഖത്തർ ഒമാൻ സൗദി അറേബ്യ ബഹറിൻ എന്നിവിടങ്ങളിലും റെക്കോർഡ് അഡ്മിഷൻ ആണ് ചിത്രത്തിന് വന്നത്. ചില സാങ്കേതിക കാരണങ്ങളാൽ കുവൈറ്റിൽ ചിത്രം പ്രദർശിപ്പിച്ചിട്ടില്ല. കുവൈറ്റ് കൂടിയുണ്ടായിരുന്നെങ്കിൽ ഇതിലും വലിയ നേട്ടം കൈവരിക്കുമായിരുന്നു.
ജിസിസി ക്ക് പുറമേ മറ്റു വിദേശ രാജ്യങ്ങളിലും കുറുപ്പ് ഗംഭീര കളക്ഷനാണ് നേടുന്നത്. ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന സ്വീകരണമാണ് വേൾഡ് വൈഡ് ആയി കുറുപ്പിന് ലഭിക്കുന്നത്. അമേരിക്ക യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലും ഇതുവരെ ഒരു മലയാള സിനിമയ്ക്ക് ലഭിക്കാത്തത് തിരക്കാണ് അനുഭവപ്പെടുന്നത്. കാനഡയിൽ ഏറ്റവും കൂടുതൽ ഗ്രോസ് നേടുന്ന മലയാള സിനിമ എന്ന റെക്കോർഡ് ഇപ്പോൾ കുറുപ്പിന്റെ പേരിലായി.അഞ്ചു ദിവസം കൊണ്ട് 140,000 ഡോളർ ആണ് ഇവിടെ ഗ്രോസ് വന്നത്.
